കണ്ണൂര്‍: കരാത്തെ ടൈംസ് ആയോധന കലാ മാസികയും ഒക്കിനാവ ഉച്ചി റ്യൂ കരാത്തെ ഡോ കെനിയുകായ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി ഏഴാമത് ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ഡോ കൊബുഡോ മല്‍സരങ്ങളും, ഇന്ത്യ ശ്രീലങ്ക സൗഹൃദ കരാത്തെ ഡോ കൊബുഡോ മല്‍സരങ്ങളും 20 ,21 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
മല്‍സരത്തോടനുബന്ധിച്ച് 20 ന് രാവിലെ 8 മണിമുതല്‍ 11 മണി വരെ നടക്കുന്ന കരാത്തെ സെമിനാറില്‍ വിവിധ കരാത്തെ ശൈലികളില്‍ ജപ്പാനില്‍ നിന്നും പരിശീലനം നേടിയിട്ടുള്ള 9 കരാത്തെ മാസ്റ്റര്‍മാര്‍ പരിശീലനം നല്‍കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ എല്ലാ കരാത്തെ ശൈലികളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ നടക്കുന്നത്.
കരാത്തെ മല്‍സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500 പരം കരാത്തെ അഭ്യാസികള്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളിലായി 150 ഇനങ്ങളില്‍ മല്‍സരം നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീമിന് മാസ്റ്റര്‍ സീയു ഷിന്‍ജോ മെമ്മോറിയല്‍ ട്രോഫിയും കേഷ് െ്രെപസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് പി.കൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫിയും കേഷ് െ്രെപസും സമ്മാനിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 20ന് രാവിലെ 11.30 നു മേയര്‍ ഇ.പിലതയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും.
















