കുറ്റൃാട്ടൂര്‍: രക്താര്‍ബുദം ബാധിച്ച് തലശേരി മലബാര്‍ കേന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി മലപ്പട്ടത്തെ അഞ്ജു ഗംഗാധരന്റെ ചികില്‍സാ ധനശേഖരണാര്‍ത്ഥം കുറ്റൃാട്ടൂര്‍ ശ്രീശങ്കര വിദ്യാ നികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 30,000 രൂപ കൈമാറി. ശ്രീശങ്കര വിദ്യാനികേതന്‍ സ്‌കൂള്‍ പ്രാര്‍ത്ഥന ഹാളില്‍ നടന്ന ചടങ്ങില്‍ അഞ്ജു ഗംഗാധരന്‍ ചികില്‍സാ സഹായ കമ്മറ്റി കണ്‍വീനര്‍ ലക്ഷ്മണന്‍, പിടിഎ പ്രസിഡണ്ട് പി.വി.അച്യുതാനന്ദനില്‍ നിന്നും തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ എ.എം.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
















