Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 07:25 am IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട 122-ാം ഭരണഘടനാ ഭേദഗതി രാജ്യസഭ ഏകകണ്ഠമായി വോട്ടുചെയ്ത് പാസാക്കി. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സഭയില്‍ ഹാജരായിരുന്ന 197 അംഗങ്ങളില്‍ 197 പേരും ബില്ലിനനുകൂലമായി വോട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെതിരായി ഭേദഗതികളും വോട്ടിനിട്ട് തള്ളി.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വന്‍ വളര്‍ച്ച സാധ്യമാക്കുന്ന ബില്‍ പാസാക്കാനായത് കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമായി. ഏകീകൃത നികുതി നടപ്പില്‍ വരുന്നതോടെ രാജ്യവ്യാപകമായി ചരക്കു സേവന നികുതി ഘടനയില്‍ വലിയ മാറ്റമാണ് സംജാതമാകുന്നത്. ജിഎസ്ടി നടപ്പായതോടെ സാധാരണക്കാരുടെ നികുതി ഭാരത്തില്‍ 3-4 ശതമാനത്തിന്റെ കുറവുണ്ടാകും

. രാജ്യസഭ മാറ്റങ്ങളോടെ പാസാക്കിയ ബില്‍ ഇന്നുതന്നെ ലോക്‌സഭയില്‍ വീണ്ടും പാസാക്കി രാഷ്‌ട്രപതിക്ക് അയക്കാനാണ് കേന്ദ്രതീരുമാനം. ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതിയെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം ആദ്യ മൂന്നുവര്‍ഷം 100 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും.

നാലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി 60 ദിവസത്തിനുള്ളില്‍ ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്രധനമന്ത്രി അധ്യക്ഷനായ ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങള്‍.

ഭാരത ചരിത്രത്തിലെ ഏറ്റവും മഹത്വപൂര്‍ണ്ണമായ നികുതി പരിഷ്‌ക്കരണമാണ് ജിഎസ്ടിയെന്ന് ബില്‍ അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അധിക നികുതിയില്ലാതെ രാജ്യമെങ്ങും ചരക്കു നീക്കം സാധ്യമാകും. ഏകീകൃത നികുതി നിരക്കുള്ള സാമ്പത്തിക രംഗമായി ഭാരതത്തെ ഉയര്‍ത്താന്‍ ജിഎസ്ടി സാധ്യമാക്കും.

സംസ്ഥാന ധനകാര്യമന്ത്രിമാരുടെ സമിതിയുമായി അതതു സമയം ചര്‍ച്ച നടത്തിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. ചരക്കു സേവന നികുതി നടപ്പാകുന്നത് സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തും. സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്റെയും നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും. നികുതിക്കുമേല്‍ നികുതി ഇല്ലാതാകും. ഗുരുതരാവസ്ഥയിലുള്ള സാമ്പത്തികരംഗത്തിന് ജിഎസ്ടി കുതിപ്പേകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഗൗരവമേറിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബില്‍ പാസാക്കണമെന്നും 18 ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കരുതെന്നും ബില്ലിനെ പിന്തുണച്ച് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം പറഞ്ഞു. ബില്ലിനെ പിന്തുണച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍, തൃണമൂല്‍ അംഗം ഡെറക് ഒബ്രെയിന്‍, ജെഡിയു നേതാവ് ശരത് യാദവ് എന്നിവര്‍ സംസാരിച്ചു. ടിഡിപി അംഗം സി.എം. രമേശ്, സഞ്ജയ് റാവത്ത്, സിതാറാം യെച്ചൂരി, ഡി.രാജ, ആനന്ദ് ശര്‍മ്മ, സതീഷ് ചന്ദ്രമിശ്ര, പ്രഫുല്‍ പട്ടേല്‍, ഡോ. നരേന്ദ്ര യാദവ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.