ന്യൂഡല്‍ഹി: അടച്ചുപൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി കൈമാറാന്‍ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.
എച്ച്എംടി ചിനാര്‍വാച്ചസ് ലിമിറ്റഡ്്, എച്ച്എംടി വാച്ചസ് ലിമിറ്റഡ്്, എച്ച്എംടി ബെയറിങ്‌സ് ലിമിറ്റഡ്, തുംഗഭദ്ര സ്റ്റീല്‍ പ്രോഡക്ട്‌സ് എന്നിവയുടെകൈവശമുള്ള ഭൂമി വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്‌ക്ക് കൈമാറാനുള്ള നിര്‍ദ്ദേശത്തിനാണ് അംഗീകാരം ലഭിച്ചത്.
ഗവണ്‍മെന്റുകളുംസ്ഥാപനങ്ങളുംതാല്‍പര്യം പ്രകടിപ്പിക്കുന്നതനുസരിച്ചാവും ഭൂമി കൈമാറുക.
















