ഭോപ്പാല്‍: നവജാത ശിശുവിന്റെ ജഡം പ്രസവമുറിയില്‍ നിന്ന് നായ കടിച്ചുകൊണ്ടുപോയി. മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിലാണ് സംഭവം. യുപിയിലെ ചിത്രകൂട് സ്വദേശിയായ ഷഹരിയ ഭാനോ(36)യെ ജൂലൈ 31നാണ് സത്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്നു രാത്രിയില്‍ തന്നെ മാസം തികയും മുന്‍പ് അവര്‍ പ്രസവിച്ചു.
ചാപിള്ളയായിരുന്നു. കുഞ്ഞിന്റെ ജഡം രാവിലെ മറവു ചെയ്യാമെന്നു പറഞ്ഞ് പ്രസവമുറിയില്‍ തന്നെ വച്ചു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ സമയത്താണ് നായ പ്രസവമുറിയില്‍ കടന്ന് ജഡം കടിച്ചുവലിച്ചുകൊണ്ട് ഓടിയത്. ശബ്ദം കേട്ടുണര്‍ന്നവര്‍ ആശുപത്രി പരിസരത്തു വച്ചുതന്നെ നായയെ ഓടിച്ച് ജഡം പിടിച്ചെടുത്തു. രാവിലെ തന്നെ സംസ്‌കരിക്കുകയും ചെയ്തു.
















