ന്യൂദൽഹി: സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിലെത്തിയ കേന്ദ്ര ആഭ്യന്തരമ്രന്തി രാജ്‌നാഥ് സിങിനെതിരേ പ്രതിഷേധം. ഉച്ചകോടി നടക്കുന്ന വേദിക്ക് പുറത്താണ് ഭീകരൻ സയ്യിദ് ഹാഫിസിന്റെ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
രാജ്‌നാഥ് സിങ് ഇസ്ലാമബാദിൽ സന്ദര്‍ശനം നടത്തുകയാണെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു ഹാഫിസ് സയീദ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടും ഭീകരനുമാണ് സയ്യിദ് ഹാഫിസ്. പാക് ഭീകരതയും ദാവൂദ് ഇബ്രാഹിമിന്റേതും അടക്കമുള്ള പ്രശ്‌നങ്ങള്‍ രാജ്‌നാഥ് സിങ് ഉച്ചകോടിയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.
ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയും ആഭ്യന്തര മന്ത്രാലയത്തിലേയും വിദേശകാര്യ മന്ത്രാലയത്തിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. രാജ്‌നാഥ് സിംഗിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്.
















