ദുബായ്: തിരുവനന്തപുരത്തും നിന്നും പോയ എമിറേറ്റ്സ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീ പിടിച്ചു. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/ed.basil.7/videos/913106108817702/
ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ അടച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് സമയം ഉച്ചയ്‌ക്ക് 12.45 നാണ് സംഭവം. യാത്രക്കാരും ജീവനക്കാരുമായി 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.
The flight involved in Dubai Airport accident is #EK521 from Thiruvananthapuram in Indiahttps://t.co/oM5Js9y9Vs pic.twitter.com/3EA8bZ5sas
— Flightradar24 (@flightradar24) August 3, 2016
ആദ്യം ലാന്‍ഡ് ചെയ്ത വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോഴാണ് തീപിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീപടര്‍ന്നതോടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാര്‍ പുറത്തുചാടുകയായിരുന്നു. സുരക്ഷ വാതിലിലൂടെ പുറത്തുചാടുന്നതിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രാഥമിക ചികിത്സയ്‌ക്ക് സൗകര്യം ഒരുക്കി. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ദുബായ് എമിറേറ്റ്‌സ് അറിയിച്ചു.
We can confirm flight EK521 from Thiruvananthapuram to Dubai has been involved in an accident at Dubai International.
— Emirates (@emirates) August 3, 2016
















