Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പത്താമത്തെ പറുദീസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:16 pm IST
in Vicharam

നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ ലോകത്തെ പത്ത് പറുദീസകളില്‍ ഒന്നായാണ് കേരളത്തെ കണക്കാക്കുന്നത്. കേരളം ഭാരതത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ ആണ്. അതിന്റെ പ്രധാന കാരണം പ്രകൃതിദത്തമായ സൗന്ദര്യമാണ്. പച്ചപ്പട്ടണിഞ്ഞ കുന്നും മലകളും, വെള്ളിരേഖപോലെ ഒഴുകുന്ന നദികളും, ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളും, തീര്‍ത്ഥാടന കേന്ദ്രങ്ങളും, വന്യമൃഗ സങ്കേതങ്ങളും, കായലുകളും ബീച്ചുകളും കോട്ടകളും കൊട്ടാരങ്ങളും.

കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകുന്ന സമ്പത്തിന്റെ നല്ലൊരു ഭാഗം ടൂറിസത്തില്‍നിന്നാണ്. വ്യത്യസ്തമായ ഒരു അവധി ആഘോഷ കേന്ദ്രമായി രാജ്യത്തെ ജനങ്ങളും വിദേശികളും കേരളത്തെ കാണുന്നു. ഇവര്‍ കേരളത്തെ വിനോദസഞ്ചാര മേഖലയിലെ സൂപ്പര്‍ബ്രാന്റ് ആയാണ് കണക്കാക്കിവരുന്നത്. ദേശീയ, അന്തര്‍ദ്ദേശീയ, തീര്‍ത്ഥാടന ടൂറിസമാണ് ഇവിടെയുള്ളത്. കോവളം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ബീച്ചുകള്‍, വന്യജീവി കേന്ദ്രങ്ങള്‍. ഇവയ്‌ക്കുപുറമെ വിനോദസഞ്ചാരികളുടെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഹൗസ് ബോട്ട് ടൂറിസവും കേരളത്തിലുണ്ട്. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍, വയനാട്, വാഗമണ്‍, പൊന്‍മുടി, പെരിയാര്‍ വന്യജീവി കേന്ദ്രം, പറമ്പിക്കുളം, ഇരവികളും നാഷണല്‍ പാര്‍ക്കുകള്‍, ഹില്‍പാലസ്, പദ്മനാഭപുരം കൊട്ടാരംപോലുള്ള പൈതൃക കേന്ദ്രങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. പ്രകൃതിസ്‌നേഹികളായ ഫോട്ടോഗ്രാഫര്‍മാരും കേരളത്തിലേക്കൊഴുകുന്നു.

2015 ല്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം 8.31 ലക്ഷം കോടിയായിരുന്നു. തൊഴിലിന്റെ 8.7 ശതമാനം വിനോദ സഞ്ചാര മേഖലയിലാണ്. മെഡിക്കല്‍ ടൂറിസത്തില്‍ നിന്നുള്ള വരുമാനം മൂന്നു ബില്യണ്‍ ഡോളറാണ്.

മോദി സര്‍ക്കാര്‍ ‘വിസ ഓണ്‍ അറൈവല്‍’ എല്ലാ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും നല്‍കാന്‍ തീരുമാനിച്ചതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടി. ഇപ്പോള്‍ വളര്‍ച്ച 987.9 ശതമാനമാണ്. ഇ-വിസയില്‍ എത്തിയത് 2,58,182 പേര്‍. 180 രാജ്യങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട്.

ഇത്രയധികം വിനോദാകര്‍ഷണ കേന്ദ്രങ്ങള്‍ എവിടെയുണ്ട്? ദേവാലയങ്ങള്‍, ജൈന വിഹാരങ്ങള്‍, തൃശൂര്‍പൂരം, ആറന്മുള വള്ളംകളി, തേക്കടിയിലെ വന്യമൃഗ കേന്ദ്രം എല്ലാം ഇവരുടെ ലിസ്റ്റില്‍പ്പെടുന്നു.ഇന്ന് ഇക്കോ-ടൂറിസത്തിന്റെ കാലമാണ്. അതുകൊണ്ടുതന്നെ ദൈവം കല്‍പ്പിച്ചുതന്ന പ്രകൃതിദത്ത ആകര്‍ഷണീയത നശിപ്പിക്കാതെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ, ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞും, മാലിന്യം തോട്ടിലും പുഴയിലും തള്ളാതെയും ആരോഗ്യ ടൂറിസം വളരാന്‍ സഹായകരമായ പരിസ്ഥിതി ഇവിടെ ഉണ്ടാക്കാന്‍ മലയാളികള്‍ കടപ്പെട്ടവരാണ്.

കേരളത്തിന്റെ മറ്റൊരു ആകര്‍ഷണം മെഡിക്കല്‍ ടൂറിസമാണ്. ആയുര്‍വേദം ഒരു സൂപ്പര്‍ബ്രാന്റായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഞാന്‍ കാലടിയിലെ നാഗാര്‍ജുന ആയുര്‍വേദ സെന്ററില്‍ ചികിത്സയിലായിരിക്കെ അവിടെ സുഖചികിത്സക്കായി ജപ്പാനില്‍നിന്നും ഫ്രാന്‍സില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും റഷ്യയില്‍നിന്നുമെല്ലാം ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. ഇവര്‍ ചികിത്സക്കിടെ കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കുവാന്‍ പോകുന്നത് കണ്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പ്രിയം കോവളം, കാപ്പാട്, മുഴുപ്പിലങ്ങാടി, ചെറായി, വര്‍ക്കല ബീച്ചുകളും, മൂന്നാര്‍, തേക്കടി, പൊന്നക്കല്‍മേട്, നെല്ലിയാംപതി, വയനാട് തുടങ്ങിയ സ്ഥലങ്ങളും, കണ്ണൂരിലെ സ്‌നേക് പാര്‍ക്കും ബേക്കല്‍ കോട്ടയും, കൊച്ചിയിലെ ഡച്ച് കൊട്ടാരവും ജൂതന്മാരുടെ സിനഗോഗും മറ്റുമാണ്. പരമ്പരാഗത മൂല്യങ്ങളുള്ള വസ്തുക്കള്‍ വാങ്ങുന്നതിലും ഇവര്‍ ഉത്സുകത കാണിക്കുന്നു.

2007 ല്‍ കേരളം നടത്തിയ ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കമായി കരുതപ്പെടുന്നു. ഇന്ന് ഇത് ഒരു പ്രതിവര്‍ഷ ഷോപ്പിങ് ഫെസ്റ്റിവല്‍ ആയി മാറിക്കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് കേരളം മുഴുവന്‍ ഒറ്റഷോപ്പിങ് മാള്‍ ആയി മാറുന്നതും വിനോദ സഞ്ചാരികളെ ഹരംപിടിപ്പിക്കുന്നു.

മദ്യനിരോധനം ടൂറിസ്റ്റ് മേഖലയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ വരുന്നത് മദ്യസേവയ്‌ക്കല്ല. എന്നാല്‍ ഒരു ബിയര്‍ ഭക്ഷണത്തിന്റെകൂടെ കഴിക്കുന്നത് അവരുടെ ആഹാരരീതിയാണ്. വിനോദസഞ്ചാരികള്‍ എല്ലാം പഞ്ചനക്ഷത്ര ഹോട്ടല്‍ വിഹാരികളുമല്ല.

കേരളത്തില്‍ അടച്ചത് 730 ബാറുകളാണ്. ഒരു ഡസന്‍ പഞ്ചനക്ഷത്ര ബാറുകളുമുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിരോധിച്ചിരിക്കുകയാണ്. വിസ്‌കി, ബ്രാന്‍ഡി, വോഡ്ക എന്നിവയും നിരോധിച്ചിട്ടുണ്ട്.

റഷ്യക്കാര്‍ പുതുവത്‌സരാഘോഷത്തിന് കേരളത്തിലെത്തുമ്പോള്‍ അവര്‍ക്ക് ചുവന്ന കാവിയറോ ഷാംപേയിനോ ലഭ്യമല്ല. പലരും അതുകൊണ്ടുതന്നെ കേരളം വിട്ട് ഗോവയിലേക്ക് ചേക്കേറുന്നു. വിനോദസഞ്ചാരികള്‍ക്ക് മദ്യം ലഭിക്കുന്ന സ്ഥലങ്ങള്‍ തേടാന്‍ അറിയുകയില്ല.

കേരളീയര്‍ അമിതമദ്യപാനികളാണെന്ന് നിസ്സംശയം പറയാം. ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട് ലിറ്ററാണ്. റഷ്യയില്‍ ഇത് 15 ലിറ്ററാണ്. ലോകാരോഗ്യസംഘടനയുടെ 2010 ലെ കണക്കുപ്രകാരം ഭാരതത്തിലെ 4.3 ശതമാനം മദ്യവും കഴിക്കുന്നത് മലയാളികളാണ്.

മദ്യപാനം നിയന്ത്രിക്കേണ്ടതുതന്നെയാണ്. അഞ്ച് ശതമാനം ആശുപത്രി പ്രവേശനത്തിനും 80 ശതമാനം വിവാഹമോചനങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. പക്ഷെ വിനോദസഞ്ചാര മേഖലക്ക് മദ്യനിരോധനം ചീത്തവാര്‍ത്തയാണ്. വളരെയധികം റെസ്റ്ററന്റുകള്‍ക്ക് ലിക്കര്‍ ലൈസന്‍സ് പോലും കിട്ടുന്നില്ല. മദ്യനയംമൂലം ഇന്ന് വീടുകള്‍ ബാറുകളായി മാറി എന്ന ആരോപണവും ഉയരുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് കേരളഭക്ഷണം പ്രിയങ്കരമാണ്.

മറ്റൊരു പ്രതിഭാസം മദ്യനിരോധനം കാരണം പല കോണ്‍ഫറന്‍സുകള്‍ ഗോവയിലേക്കും ബെംഗളൂരുവിലേക്കും മാറുന്നു എന്നതാണ്. ബിജു രമേശ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ വിനോദസഞ്ചാരികളുടെ വരവില്‍ 50 ശതമാനം കുറവുണ്ടായിരിക്കുന്നു. േകരള ട്രാവല്‍ മാര്‍ട്ടും പറയുന്നത് വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടെന്നാണ്.

േകരളത്തിലേക്ക് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ വരുന്നത് ഗോവയില്‍നിന്നോ ബെംഗളൂരുവില്‍നിന്നോ മദ്യം വാങ്ങിയിട്ടാണത്രെ. ഇത് പ്രശ്‌നമായിത്തുടങ്ങിയപ്പോള്‍ കേരളം ലക്ഷ്യമിടുന്ന വിദേശസഞ്ചാരികള്‍ ഇന്ന് ശ്രീലങ്കയിലേക്കൊഴുകുകയാണ്. അങ്ങനെ ശ്രീലങ്ക ടൂറിസ്റ്റുകളുടെ ആകര്‍ഷണകേന്ദ്രമായി മാറിയിരിക്കുന്നു.

വിനോദസഞ്ചാരം സംസ്ഥാനത്തിന്റെ ഖജനാവ് പുഷ്ടിപ്പെടുത്തുന്നുവെന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അരോചകമായ പരിസരം ഒരുക്കാതിരിക്കാനുള്ള ബാധ്യത കേരളീയര്‍ക്കുണ്ട്. പണ്ട് മലയാളികളുടെ ദേഹശുചിത്വം പ്രശംസിക്കപ്പെട്ടിരുന്നു. പക്ഷെ മലയാളികള്‍ക്ക് പരിസരശുചിത്വ ബോധമില്ല. മാലിന്യസംസ്‌കരണം കേരളത്തിന്റെ അജണ്ടയിലില്ല. മലയാളി തന്റെ പരിസരം ശുചിയായി സംരക്ഷിക്കുമ്പോള്‍തന്നെ ഗാര്‍ഹിക മാലിന്യം തോട്ടിലും നദികളിലും ഓടകളിലും നിക്ഷേപിക്കുന്നു.

കേരളത്തിലെ നദികളും തോടുകളും വയലുകളും എല്ലാം ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണ്. അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് എന്തുകൊണ്ട് പാരിസ്ഥിതിക അവബോധം ഇല്ല? എന്തുകൊണ്ട് സര്‍ക്കാര്‍ ക്രിയാത്മകമായി മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും മുന്നോട്ടുവരുന്നില്ല. കേരളത്തിലെ റോഡുകള്‍ മരണക്കുഴികളാണ്. നടപ്പാതകള്‍പോലും അപകടമേഖലയാണ്.

കേരളത്തിലേക്ക് വിദേശസഞ്ചാരികള്‍ക്ക് പുറമെ അഞ്ച് ദശലക്ഷം ഡൊമസ്റ്റിക് ടൂറിസ്റ്റുകളും എത്തുന്നു. ശബരിമലതന്നെ 17 ദശലക്ഷം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു.

വിനോദ-തീര്‍ത്ഥാടന സഞ്ചാര മേഖല വികസിക്കണമെങ്കില്‍ കേരളം പരിസരശുചിത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. മലയാളി സ്വന്തം കാടുകള്‍ നശിപ്പിച്ചും, ജലമലിനീകരണം നടത്തിയും, വയലുകള്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിതും ആധുനികരായി എന്ന് അഭിമാനിക്കുമ്പോള്‍ അവര്‍ തിരിച്ചറിയാത്തത് പരിസര മലിനീകരണം കാരണം കേരളം രോഗഗ്രസ്തമാകുന്നു എന്ന വസ്തുതയാണ്.

ഇന്ന് കേരളം ഡെങ്കിപ്പനി, മങ്കിപ്പനി മുതലായ വിവിധതരം പനികള്‍ക്കും ന്യുമോണിയ, ടൈഫോയ്ഡ് മുതലായ രോഗങ്ങള്‍ക്കുംആവാസസ്ഥലമൊരുക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ മന്തുരോഗവും ബാധിക്കുന്നു. ഇവിടത്തെ മാലിന്യത്തിന്റെ നല്ലൊരു ശതമാനം ശുചിത്വബോധമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളുടെ ‘സംഭാവന’യാണ്.

നാം സാക്ഷരത നേടിയതില്‍ കാര്യമില്ല. ആരോഗ്യ സാക്ഷരതയും പരിസ്ഥിതി സാക്ഷരതയും നേടിയാലേ പ്രകൃതിയുടെ വരദാനമായ കേരളത്തെ പത്ത് പറുദീസകളില്‍ ഒന്നായി നിലനിര്‍ത്താന്‍ സാധിക്കൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.