Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അ​മേ​രി​ക്ക​ വ​രു​ന്നു​;​ സ്വ​ർ​ണം​ ആ​യി​രം​ തി​ക​യ്‌ക്കാ​ൻ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:07 pm IST
in Sports

മേരിക്ക ഇത്തവണ ഒളിമ്പിക്‌സിനായി റിയൊയിലേക്കെത്തുന്നത് ഒരു ചരിത്രനേട്ടത്തിന് തയ്യാറെടുത്ത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ആയിരം സ്വർണമെഡലുകൾ എന്ന നേട്ടമാണ് ഇത്തവണ അവർ ലക്ഷ്യം വെക്കുന്നത്. നിലവിൽ 976 സ്വർണമെഡലുകളുണ്ട് യുഎസിന്. ലാറ്റിനമേരിക്കയിലെ ആദ്യ കായികമാമാങ്കത്തിൽ തന്നെ ഈ നേട്ടത്തിലെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട് യുഎസിന്. ഇനി വേണ്ടത് 24 എണ്ണം മാത്രം.

1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് അമേരിക്ക പങ്കെടുക്കാതെ വിട്ടുനിന്നിട്ടുള്ളത്. 1980ൽ മോസ്‌കോയിൽ. അല്ലായിരുന്നെങ്കിൽ നേരത്തെ തന്നെ അവർ ഈ ചരിത്ര സംഖ്യ പിന്നിടുമായിരുന്നു.

അത്‌ലറ്റിക്‌സിലും നീന്തൽക്കുളത്തിൽ നിന്നുമാണ് അമേരിക്കയുടെ മെഡൽ നേട്ടങ്ങളിൽ ഭൂരിഭാഗവും. അത്‌ലറ്റിക്‌സിൽ 322 സ്വർണം നാളിതുവരെ വാരിക്കൂട്ടിയപ്പോൾ, നീന്തൽക്കുളത്തിൽ നിന്ന് 230 എണ്ണം നേടി. ഷൂട്ടിങ് റേഞ്ചിൽ നിന്ന് 52, ഗുസ്തിയിൽ 52, ഡൈവിങ്, ബോക്‌സിങ് എന്നിവയിൽ 49 എണ്ണം വീതം, ജിംനാസ്റ്റിക്‌സ് (33), തുഴച്ചിൽ (32), ബാസ്‌ക്കറ്റ്‌ബോൾ (21), ടെന്നീസ് (20), സെയ്‌ലിങ് (19), ഭാരോദ്വഹനം (16), സൈക്ലിങ്, അമ്പെയ്‌ത്ത് (14), ഇക്വസ്‌റ്റേറിയൻ (11), ബീച്ച് വോളിബോൾ (6), കനോയിങ്, സിങ്ക്രണൈസ്ഡ് സ്വിമ്മിങ് (5), ഫുട്‌ബോൾ (4), ഗോൾഫ്, വോളിബോൾ, സോഫ്റ്റ്‌ബോൾ (3), തായ്‌ക്വാണ്ടോ, ഫെൻസിങ്, റഗ്ബി (2), വാട്ടർപോളോ, ജൂഡോ, റൗക്ക്, ടഗ് ഓഫ് വാർ, ബേസ്‌ബോൾ, ജ്യു ഡി പൗമേ (ഒന്നുവീതം) എന്നിങ്ങനെയാണ് അമേരിക്ക ഒളിമ്പിക്‌സിൽ നേടിയ മെഡലുകൾ. ഇതിൽ ചില ഇനങ്ങൾ ഇപ്പോൾ ഒളിമ്പിക്‌സിലില്ല. സ്വർണ്ണവേട്ടയ്‌ക്ക് പുറമെ 756 വെള്ളി, 665 വെങ്കലവുമടക്കം 2397 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ നാളിതുവരെ സ്വന്തമാക്കിയത്.

അമേരിക്ക ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ ഒളിമ്പിക്‌സ് 1984ലെ ലോസ് ഏഞ്ചൽസ്. 83 സ്വർണം. കൂടാതെ 61 വെള്ളിയും 30 വെങ്കലവുമടക്കം 174 മെഡലുകൾ. എന്നാൽ, ഏറ്റവും വലിയ മെഡൽ വേട്ട ഇതിനും 80 വർഷം മുമ്പ്. 1904-ലെ സെന്റ് ലൂയിസ് ഗെയിംസിൽ. അന്ന് 78 സ്വർണം 82 വെള്ളി, 79 വെങ്കലമടക്കം വാരിക്കൂട്ടിയത് 239 എണ്ണം. 1896ലെ ആദ്യ ഒളിമ്പിക്‌സിൽ 11 സ്വർണം 1900-ൽ 19, 1908-ൽ 23, 1912-ൽ 25, 1920 ആന്റ്‌വെർപ്പിൽ 41, 1924-ൽ 45, 1928-ൽ 22, 1932-ൽ 41, 1936-ൽ 24, 1948-ൽ 38, 1952-ൽ 40, 1956-ൽ 32, 1960-ൽ 34, 1964-ൽ 36, 1968-ൽ 45, 1972-ൽ 33, 1976-ൽ 34, 1988-ൽ 36, 1992-ൽ 37, 1996-ൽ 44, 2000-ൽ 37, 2004-ൽ 36, 2008-ൽ 36, 2012-ൽ 46 എന്നിങ്ങനെയാണ് അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വർണനേട്ടങ്ങൾ. കഴിഞ്ഞ ലണ്ടൻ ഗെയിംസിൽ 46 സ്വർണത്തിന് പുറമെ 28 വെള്ളിയും 29 വെങ്കലവും യുഎസ് താരങ്ങൾ നേടി. അതിൽ അത്‌ലറ്റിക്‌സിൽ വാരിക്കൂട്ടിയത് ഒമ്പത് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും. നീന്തൽക്കുളത്തിൽ നിന്ന് 16 സ്വർണവും 9 വെള്ളിയും ആറ് വെങ്കലവും. ജിംനാസ്റ്റിക്‌സിലും ഷൂട്ടിങിലും ടെന്നീസിലും മൂന്ന് സ്വർണം വീതവും.

ഇക്കുറിയും ജംബോ സംഘവുമായാണ് അമേരിക്ക റിയോയിലെത്തുന്നത്. 262 പുരുഷന്മാരും 292 വനിതകളുമടക്കം 544 പേർ. 64 പുരുഷന്മാരും 65 വനിതകളുമടക്കം 129 പേരാണ് അത്‌ലറ്റിക്‌സ് സംഘത്തിൽ. നീന്തലിൽ മൈക്കൽ ഫെൽപ്‌സ് ഉൾപ്പെടെ 47 പേരും. എക്കാലത്തെയും മികച്ച അത്‌ലറ്റിക്‌സ് സംഘത്തിലെ അഞ്ചുപേർ നിലവിലെ ലോകചാമ്പ്യന്മാരാണ്. പത്തുപേർ ഈ വർഷം അവരുടെ ഇനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരും. ഉസൈൻ ബോൾട്ടിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്ന ജസ്റ്റിൻ ഗാറ്റ്‌ലിൻ, ഡെക്കത്തലൺ ലോക റെക്കോഡുകാരൻ ആഷ്ടൻ ഈറ്റൻ, ട്രിപ്പിൾജമ്പ് താരം ക്രിസ്റ്റ്യൻ ടെയ്‌ലർ, പോൾ വോൾട്ട് താരം ജെൻ സുർ, ലോങ്ജമ്പ് താരം ബ്രിറ്റ്‌നി റീസ് തുടങ്ങിയ പ്രമുഖർ യുഎസ് ടീമിൽ ഉണ്ട്.

ലണ്ടൻ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ സ്വർണം നേടിയ അലിസൺ ഫെലിക്‌സ് ഇത്തവണ 400 മീറ്ററിലാണ് സ്വർണം ലക്ഷ്യമിടുന്നത്. ലാ ഷോൺ മെറിറ്റ് (200മീ, 400മീ), ലോങ്ജമ്പ് താരം ജാരിസൺ ലോസൺ, ഷോട്ട്പുട്ട് താരം ജോ കൊവാക്‌സ്, ഹൈജമ്പ് താരം ചൗണ്ടെലോ, 400 മീറ്റർ ഹർഡിൽസ് താരം ഡാലില മുഹമ്മദ് തുടങ്ങിയവരെല്ലാം അമേരിക്കയുടെ സ്വർണ്ണ പ്രതീക്ഷകളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.