മാന്നാര്‍: തൃക്കുരട്ടി മഹാദേവ സേവാ സമിതിയുടെ നേതൃത്വത്തിലുള്ള അഖില കേരള രാമായണ മേള 12 മുതല്‍ 14 വരെ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രാങ്കണത്തില്‍ നടക്കും. 12ന് അഞ്ചിനു രാമായണ മേളയുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വഹിക്കും.
14നു 4.30ന് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
തൃക്കുരട്ടി രാമായണ പുരസ്‌കാരം നേടിയ ചലചിത്ര പിന്നണി ഗായകന്‍ ബിജു നാരായണനു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അവാര്‍ഡ് നല്‍കും. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, പി.സി. വിഷ്ണുനാഥ്, പള്ളിക്കല്‍ സുനില്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. അദ്ധ്യാത്മ രാമായണത്തെ ആസ്പദമാക്കി എല്‍പി മുതല്‍ എച്ച്എസ്എസ് വരെയുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും.
















