ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഏഴാമത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് രാഹുല്‍ ഈശ്വര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: പുസ്തക വായന ആത്മാവിനെയും അറിവിനെയും പരിണാമപ്പെടുത്തുമെന്നും പുസ്തകോത്സവങ്ങള്‍ സമൂഹത്തില്‍ സാംസ്‌കാരിക വിനിമയങ്ങളാണ് നടത്തുന്നതെന്നും ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ഗുരുരത്‌നം ജ്ഞാനതപസ്വി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഏഴാമത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വായനയ്‌ക്ക് മരണമില്ല. അനാദിയായി തുടരും. വായന ആസ്വദിക്കുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നുണ്ട്. പുതു തലമുരയിലെ കുട്ടികള്‍ പുസ്തകവായന ഒരു കടമയായി ഏറ്റെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വിവര്‍ത്തന പുസ്തകങ്ങളല്ലാതെ അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു പുസ്തകവും മലയാളിക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ഇല്ലാതെ പോയത് നമ്മുടെ നിര്‍ഭാഗ്യമാണെന്ന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പുസ്തകോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുബ്രഹ്മണ്യന്‍, അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി ഇ.എന്‍. നന്ദകുമാര്‍, നെടുമുടി ഹരികുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, കെ.പി. രൂപേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















