ഡുബ്ലിൻ: കെൽറ്റിക്കിനെ തകർത്ത് ബാഴ്‌സലോണയും ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ മിന്നും ജയം കുറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളിന് സ്പാനിഷ് ചാമ്പ്യന്മാരുടെ ജയം. 11ാം മിനിറ്റിൽ ആർദ ടുറാനിലൂടെ മുന്നിലെത്തിയ ബാഴ്‌സയ്‌ക്ക്, 31ാം മിനിറ്റിൽ എഫെ അംബ്രോസിന്റെ സെൽഫ് ഗോൾ ലീഡ് വർധിപ്പിച്ചു. 41ാം മിനിറ്റിൽ മുനിർ എൽ ഹദ്ദാദി പട്ടിക തികച്ചു. ലെയ്ഫ് ഗ്രിഫ്ത്‌സ് കെൽറ്റിക്കിന്റെ ആശ്വാസം.
















