മിഷിഗൺ: യൂറോപ്യൻ ഫുട്‌ബോൾ സീസണിനു മുന്നോടിയായുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാർ റയൽ മാഡ്രിഡിന് ആദ്യ ജയം. കഴിഞ്ഞ മത്സരത്തിൽ തോൽവിയറിഞ്ഞ റയൽ, ഇംഗ്ലീഷ് കരുത്തർ ചെൽസിയെ കീഴടക്കി (3-2).
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിനു മുന്നിലെത്തിയ റയലിനെതിരെ അവസാന മിനിറ്റുകളിലാണ് ചെൽസി ഫോമിലെത്തിയത്. 19, 26 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് മാഴ്‌സലോ മാഡ്രിഡ് സംഘത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. 37ാം മിനിറ്റിൽ മരിയാനൊ ഡയസ് മൂന്നാം ഗോൾ നേടി. 80, 90 മിനിറ്റുകളിൽ ഏദൻ ഹസാർഡ് ചെൽസിയുടെ ആശ്വാസ ഗോളുകൾ നേടി.
















