കൊച്ചി: എറണാകുളം അടക്കം എട്ടു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴി നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകൾ വിൽക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലയിലെ സർക്കാർ ഓഫീസുകൾ വഴി ടിക്കറ്റുകൾ വിൽക്കാനാണ് അനുവാദം.
ടിക്കറ്റ് നിരക്ക് ടൂറിസ്റ്റ് ഗോൾഡ് 2500 രൂപ, ടൂറിസ്റ്റ് സിൽവർ 1500 രൂപ, റോസ് കോർണർ (പ്രവേശനം രണ്ടുപേർക്ക്) 750 രൂപ, റോസ് കോർണർ (ഒരാൾക്ക്) 450 രൂപ, വിക്റ്ററി ലൈൻ 300 രൂപ, ഓൾ വ്യൂ230 രൂപ, ലേക് വ്യൂ150 രൂപ, ലോൺ 100 രൂപ.
എറണാകുളം ജില്ലയിൽ ടിക്കറ്റുകൾ ലഭിക്കുന്ന ഓഫീസുകൾ: എറണാകുളം ജില്ലാ രജിസ്ട്രാർ ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ്. in.bookmyshow.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റെടുക്കാം.
















