Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്യാ​ല​റി​യി​ലെ​ ആ​ര​വ​മി​ല്ല​;​ അ​നി​ലി​ന്റെ​ മ​ന​സ്സി​ലി​പ്പോ​ൾ​ ​നി​സ്സ​ഹാ​യ​ത​യു​ടെ​ നി​ല​വി​ളി​ക​ൾ​ മാ​ത്രം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:06 pm IST
in Sports

തൃശൂർ: അനിൽകുമാറിന്റെ മനസ്സിൽ ഇപ്പോഴും ഹോക്കിയുണ്ട്. ഇരമ്പിയാർക്കുന്ന ഗ്യാലറികളെ സാക്ഷിനിർത്തി എതിർ ഗോൾമുഖത്തേക്ക് പന്തുമായി പായുമ്പോഴുള്ള അതേ വേഗതയും. എന്നാൽ ഇപ്പോൾ അനിൽകുമാർ പായുന്നത് എതിർ ഗോൾമുഖത്ത് പന്തെത്തിക്കാനല്ലെന്ന് മാത്രം. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പാച്ചിലാണത്.

1990കളിൽ കേരളത്തിന്റെ ഹോക്കി ടീമിൽ മിന്നുന്ന നക്ഷത്രംപോലെ ഉദിച്ചുയർന്ന താരമാണ് തൃശൂർ കുറ്റുമുക്ക് കിഴക്കുംപുറം പടിഞ്ഞാറേറ്റ കൃഷ്ണൻ മകൻ അനിൽകുമാർ. ഇന്ന് ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഇന്ത്യൻ ടീമിലും കേരളടീമിലുമായി ഒട്ടേറെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അനിൽകുമാർ. എന്നാൽ ജീവിതത്തിന്റെ മത്സരത്തിൽ വിജയിക്കാനായില്ല എന്ന് ഒരു നെടുവീർപ്പോടെ ഈ മുൻതാരം സാക്ഷ്യപ്പെടുത്തുന്നു.

ഒരുതരി മണ്ണുപോലും സ്വന്തമായില്ലാത്ത അനിൽകുമാർ ഭാര്യയോടും രണ്ട് പെൺമക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം. 93 മുതൽ 96വരെ കേരളത്തിന്റെ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു അനിൽ. ഫുട്‌ബോളിനും ക്രിക്കറ്റിനും വാരിക്കോരി കൊടുക്കുന്നവർ ദേശീയ ഗെയിംസായ ഹോക്കിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന പരാതിയുമുണ്ട് അനിൽകുമാറിന്. കളിക്കളത്തിൽ നിറഞ്ഞുനിന്നപ്പോൾ പ്രോത്സാഹനവുമായി ചുറ്റുംകൂടിയവർ ഒത്തിരിപ്പേരുണ്ടായിരുന്നു. പലരും പല വാഗ്ദാനങ്ങളും നൽകി. ജോലിനൽകാമെന്ന് പലകുറി അധികൃതർ വാക്കുനൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഒടുവിൽ കളിക്കളത്തോട് വിടപറയുമ്പോൾ ബാക്കിയായത് പഴയ കുറെ സർട്ടിഫിക്കറ്റുകളും ട്രോഫികളും മാത്രം.

ഒരു ജോലിക്കുവേണ്ടി അനിൽകുമാർ മുട്ടാത്ത വാതിലുകളില്ല. സ്‌പോർട്‌സ് കൗൺസിൽ അധികൃതർ, എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ, ദേശീയ ഹോക്കികൗൺസിൽ…… പരാതികളും അപേക്ഷകളും ഒന്നിനുപുറകെ ഒന്നായി അയച്ചെങ്കിലും അവഗണന മാത്രമായിരുന്നു ബാക്കിപത്രം. ഇപ്പോൾ 41 വയസ്സായി. യുവത്വത്തിന്റെ നല്ലകാലം മുഴുവൻ നാടിനുവേണ്ടി കളിച്ചുനടന്നതിന്റെ ഫലം… സ്വന്തമായി ഒന്നും ഉണ്ടാക്കാനായില്ല. ജൂനിയർ -സീനിയർ ദേശീയ മത്സരങ്ങളിൽ വിജയിച്ച ഹോക്കി ടീമുകളിൽ അംഗമായിരുന്നു സുനിൽകുമാർ. തൃശൂർ കേരളവർമ്മ കോളേജിൽ വിദ്യാർത്ഥി ജീവിത കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ടീം ക്യാപ്റ്റനുമായിരുന്നു.

പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴും അനിൽകുമാർ തന്റെ അപേക്ഷയുമായി അധികൃതരെ സമീപിച്ചു. പരിഗണിക്കാമെന്ന പതിവ് മറുപടിയും ലഭിച്ചു. മന്ത്രിയും തൃശൂർ എംഎൽഎയുമായ വി.എസ്. സുനിൽകുമാറും, ഒല്ലൂർ എംഎൽഎ കെ.രാജനും കേരളവർമ്മ കോളേജിൽ അനിൽകുമാറിന്റെ സീനിയർമാരാണ്. ഇരുവർക്കും അനിലിനെ നന്നായറിയാം. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും. മന്ത്രിയുടേയും എംഎൽഎയുടേയും വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ് അനിൽകുമാറും കുടുംബവും. നാലാംക്ലാസ് വിദ്യാർത്ഥിനിയായ അൻസാരികയും ഒമ്പത് മാസം പ്രായമുള്ള അൻസികയുമാണ് അനിൽകുമാറിന്റെ മക്കൾ. ഭാര്യ സരിത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

Kerala

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

Football

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

Football

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.