ന്യൂദൽഹി: ഉത്തേജക മരുന്നു വിവാദത്തിൽ കുടുങ്ങിയ നർസിങ് യാദവ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) വിദഗ്ധ സംഘത്തിനു മുന്നിൽ ഹാജരായി വിശദീകരണം നൽകി.
എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും നാഡയുടെ വിദഗ്ധ സമിതിയിൽ പ്രതീക്ഷയുണ്ടെന്നും നർസിങ്ങിന്റെ അഭിഭാഷകർ പറഞ്ഞു. പരിശോധനയെക്കുറിച്ചുള്ള വിശദീകരണം ഇന്ന് നാഡ ഉദ്യോഗസ്ഥർ സമിതിക്കു മുൻപിൽ നൽകും. ഇതിനു ശേഷമാകും തീരുമാനം.
















