ക്യൂപെം(ഗോവ): ഫോഴ്‌സ് ഗൂർഖ ആർഎഫ്‌സി ഇന്ത്യ റാലിയുടെ ടെർമിനേറ്റർ പാദത്തിൽ ജെറാറി ഓഫ് റോഡേഴ്‌സിന്റെ ഗുർമീത് വിർദിയെ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ മെർവിൻ ലിം മറികടന്നു. ഇതോടെ 2400 ൽ 1937 പോയിന്റുമായി ലിം മുന്നിലെത്തി. വിർദിക്ക് 1897 പോയിന്റാണുള്ളത്.
റാലിയുടെ അതീവദുർഘടമായ ഘട്ടങ്ങളിൽ ഒന്നാണ് ടെർമിനേറ്റർ പാദം.
അതിദുർഘടമായ റോഡ് സാഹചര്യങ്ങളിലെ ഡ്രൈവിങ് മികവിനു പുറമെ ഇത്തരം സാഹചര്യങ്ങൾ തരണം ചെയ്യാൻ വാഹനത്തിനുള്ള കഴിവിനെക്കുറിച്ചും ഇവർക്ക് വ്യക്തമായ അറിവും ഉണ്ടായിരിക്കണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മുൻകൂട്ടി നിശ്ചയിക്കാത്ത ഭൂപ്രദേശം കൂടി കടന്നുപോകേണ്ടതും കടുത്ത വെല്ലുവിളി ഉയർത്തുന്നതുമായ ട്വിലൈറ്റ് സോൺ ആണ് അടുത്തഘട്ടം.
















