Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിഞ്ചുബാലനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ മാതാപിതാക്കളെ മുന്നില്‍ നിര്‍ത്തി സിപിഎം നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 11:29 am IST
inKannur

കണ്ണൂര്‍: കാക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്റെ ഏഴുവയസ്സ് പ്രായമുളള പിഞ്ചുബാലനെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസിലെ പ്രതിയുടെ മാതാപിതാക്കളെ മുന്നില്‍ നിര്‍ത്തി സിപിഎം നേതൃത്വത്തിന്റെ നാടകം.

പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സിപിഎം നടപടിക്കെതിരെ പ്രദേശത്തും സംസ്ഥാനത്താകമാനം പ്രതിഷേധം വ്യാപകമാവുകയും ദേശീയതലത്തില്‍ തന്നെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുകയും വിഷയത്തില്‍ പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തതോടെയാണ് പ്രതിയുടെ മാതാപിതാക്കളെക്കൊണ്ട് ഇന്നലെ പത്രസമ്മേളനം നടത്തിച്ചത്. സിപിഎമ്മിന്റെ രണ്ട് പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണന്‍, ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു സംഭവമേ കാക്കയങ്ങാട് നടന്നിട്ടില്ലെന്ന രീതിയില്‍ കളളപ്രചരണവുമായി രംഗത്തെത്തിയത്.

കുടുംബവഴക്കിനെ ബിജെപി രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും ബിജെപിയുടെ നിലപാട് തിരുത്തണമെന്നുമാണ് പിഞ്ചുബാലനായ കാര്‍ത്തിക്കിനെ അക്രമിച്ച കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ മനുവിന്റെ പിതാവ് പി.തങ്കപ്പനും ഭാര്യ ഗീതയും പത്രസമ്മേളനം നടത്തി പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി മകളുടെ ഏഴ് വയസ്സുകാരന്റെ കൈവെട്ടിയെന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ മകനും കേസിലെ പ്രതിയുമായ മനുവും മകള്‍ രമ്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനിടയില്‍ വിറകെടുത്ത് മര്‍ദ്ദിക്കുവാന്‍ നോക്കുകയും ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് അടി ജനല്‍ചില്ലിന് കൊള്ളുകയും തൊട്ടടുത്ത് നിന്ന ഏഴ് വയസ്സുകാരനായ മകളുടെ കുട്ടിയുടെ കൈയ്യില്‍ കൊള്ളുകയും ചെയ്യുകയായിരുന്നുവെന്ന പച്ചക്കളളമാണ് സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ പത്രസമ്മേളനം നടത്തി ഇന്നലെ പടച്ചുവിട്ടത്.

കഴിഞ്ഞ മെയ് 20 ന് രാഷ്‌ട്രീയ വിരോധം വെച്ച് കാര്‍ത്തിക്കിനെ അമ്മാവനും സിപിഎം പ്രവര്‍ത്തകനായ മനുവും മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ പിതാവും ബിജെപി പ്രവര്‍ത്തകനുമായ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം രാഹുലിനെ കിട്ടാത്ത ദേഷ്യത്തിന് കാര്‍ത്തിക്കിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സിപിഎം അക്രമത്തിലേറ്റ പരിക്കു കാരണം ദിവസങ്ങളോളം സ്‌ക്കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മുഴക്കുന്നില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി കാര്‍ത്തിക്കിന്റെ മാതാവും തങ്കപ്പന്റെ മകളുമായ രമ്യ മത്സരിച്ചിരുന്നു. ഇതിലുളള വൈരാഗ്യം കാരണം കാര്‍ത്തിക്കിന്റെ കുടുംബത്തെ സിപിഎം നിരന്തരമായി ഭീഷണിപ്പെടുത്തി വരികയായിരുന്നു. കാര്‍ത്തിക്കിന് നേരെ നടന്ന അക്രമത്തിനു ശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവരുടെ വീടിനു നേരെ കല്ലേറു നടത്തുകയും വീട് തീവെച്ച് നശിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. മനുവിന്റെ പേരില്‍ നിരവധി കേസുകള്‍ പ്രദേശത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. പിഞ്ചുകുഞ്ഞിന് നേരെ പോലും അക്രമം നടത്തുന്ന സിപിഎമ്മിന്റെ പൈശാചികതക്കെതിരെ കഴിഞ്ഞ ദിവസം കാക്കയങ്ങാട് ബിജെപിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടന്നിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ വന്‍ ജനസഞ്ചയം എത്തിച്ചേര്‍ന്നിരുന്നു. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. പിഞ്ചുകുഞ്ഞ് അക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രദേശത്തെ സിപിഎമ്മിനകത്ത് വിഭാഗീയത ഉയരുകയും ഇത് ഇപ്പോഴും നിലനില്‍ക്കുകയുമാണ്. പ്രവര്‍ത്തകര്‍ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടി നേതൃത്വം വെട്ടേറ്റ പിഞ്ചുബാലന്റെ കുടുംബക്കാരെ കൂട്ടുപിടിച്ച് പുതിയ കളളക്കഥകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.