പാനൂര്‍: കടവത്തൂര്‍ പുഞ്ചിരി കലാകായിക വേദിയുടെയും തൃപ്രങ്ങോട്ടൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കൊയില്യത്ത് എല്‍പി സ്‌കൂളില്‍ വെച്ച് നടത്തിയ രോഗപ്രതിരോധ കുത്തിവെപ്പ് ബോധവല്‍കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പുഞ്ചിരി പ്രസിഡന്റ് എം.പി.ഉത്തമന്‍ അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സീനത്ത് കുഞ്ഞമ്മദ്, ഹെല്‍ത്ത് ഇന്‍സ്പകര്‍ മുജീബ് അബ്ദുല്‍ സലിം എന്നിവര്‍ ക്ലാസ് എടുത്തു.—പള്ളിക്കണ്ടി ശിവന്‍, എ.പി.ഷമീര്‍, സബിത ടീച്ചര്‍, ജെഎച്ച്‌ഐ കെ.ശ്രീജിത്ത്, എസ്.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
















