ആലപ്പുഴ: ദേശീയ പോസ്റ്റൽ വെയിറ്റ് ലിഫ്റ്റിംഗ് ആന്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒഡീഷ മുന്നിൽ. ആദ്യ ദിവസം രണ്ടു സ്വർണവും ഒരു വെങ്കലവും ഉൾപ്പടെ മൂന്ന് മെഡലുകൾ ഒഡീഷ നേടി. ഒരു സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയ രാജസ്ഥാൻ രണ്ടാം സ്ഥാനത്തും ഒന്നു വീതം സ്വർണവും വെള്ളിയും നേടിയ ആന്ധ്ര മൂന്നാം സ്ഥാനത്തുമാണ്.
ഒരു സ്വർണവും ഒരു വെങ്കലവുമായി തമിഴ്‌നാട് നാലാം സ്ഥാനത്താണ്. ആതിഥേയരായ കേളത്തിന് ഒരു വെള്ളി മാത്രമാണ് ആദ്യ ദിനത്തിൽ നേടാനായത്.
ചാമ്പ്യൻഷിപ്പ് ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എ അക്ബർ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയും പവർ ലിഫ്റ്റിഗും സമാപന ദിവസമായ വെള്ളിയാഴ്ച ബോഡി ബിൽഡിഗും നടക്കും.
















