Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സക്കീര്‍ നായിക്കിന് ഒരു മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 10:02 am IST
in Vicharam

ക്രൈസ്തവരും മുസ്ലിങ്ങളും ഹിന്ദുത്വത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുമെങ്കിലും ഹൈന്ദവര്‍ പൊതുവെ മറ്റുമതങ്ങളെ വിമര്‍ശിക്കാറില്ല. സക്കീര്‍ നായിക് ഒരു ഉദാഹരണം മാത്രമാണ്. എണ്ണമറ്റ ക്രൈസ്തവ-മുസ്ലിം പള്ളികളില്‍ എന്തുതരം മതപ്രസംഗങ്ങളാണ് നടത്തുന്നതെന്ന് ഹൈന്ദവര്‍ക്ക് അറിയാമോ? ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാനാവും. ക്രൈസ്തവ മിഷണറിമാര്‍ ഹിന്ദുദേവീദേവന്മാരെ ചെകുത്താന്‍മാര്‍ ആയിട്ടാണ് കാണുന്നത്.

ഇസ്ലാമിലും ക്രിസ്തുമതത്തിലും കാണാത്ത ശക്തമായ സൈദ്ധാന്തിക അടിത്തറ ഉണ്ടായിരുന്നിട്ടുപോലും ഹൈന്ദവര്‍ അവരുടെ ദേവീദേവന്മാരെ ന്യായീകരിക്കാനോ വിദേശമതസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാനോ നില്‍ക്കാറില്ല. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് സക്കീര്‍ നായിക് ഗണപതിയെ അവഹേളിക്കുകയും ഗണപതി ദൈവമാണെന്ന് സമര്‍ത്ഥിക്കാന്‍ വെല്ലുവിളിക്കുകയുമുണ്ടായി. എന്റെ ഊഹം ശരിയാണെങ്കില്‍ ദൈവം എന്നതുകൊണ്ട് ഇയാള്‍ ഉദ്ദേശിച്ചത് ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്ന പരംപൊരുള്‍ ആയിരിക്കണം.

അള്ളാഹുവിനെക്കുറിച്ച് നമുക്ക് എന്തറിയാം? സര്‍വ്വപ്രധാനമായി അള്ളാഹു വലിയവനും പരമ കാരുണ്യവാനും ആകുന്നു; ഇക്കാര്യം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അഞ്ചുനേരം ഉച്ചത്തില്‍ വിളിച്ച് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. എല്ലാ മനുഷ്യരും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹത്തിന് അറിയാം, പക്ഷെ മനുഷ്യരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. അള്ളാഹു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ പ്രവാചകന്‍ മുഹമ്മദിന് പകര്‍ന്നുകൊടുത്തു എന്നാണ് അവകാശവാദം. ആ വാക്കുകളാണ് ഖുറാനില്‍ ഉള്ളത്.

ഇസ്ലാം മാത്രമാണ് ശരിയെന്ന് അള്ളാഹു പ്രഖ്യാപിച്ചു. മറ്റ് വഴികള്‍ ശരിയല്ലാത്തതുകൊണ്ട് എല്ലാ മനുഷ്യരും ഇസ്ലാം സ്വീകരിക്കണം. മനുഷ്യര്‍ക്ക് ഒരു ജന്മംമാത്രം ഉള്ളതുകാരണം എല്ലാവരും എത്രയും പെട്ടെന്ന് ഇസ്ലാം സ്വീകരിക്കണം.

ജീവിതകാലയളവിനുള്ളില്‍ ഇസ്ലാം സ്വീകരിക്കാത്തവരെ ശാശ്വതമായി നരകാഗ്‌നിയില്‍ എറിയപ്പെടുന്നതായിരിക്കും; അവിടെവച്ച് അവരുടെ തലയ്‌ക്കുമീതെ തിളയ്‌ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്; അതുനിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. (ഖുറാന്‍ 22.19-22)

ഇവിടെയാണ് അല്ലാഹുവിന്റെ കാരുണ്യം അവസാനിക്കുന്നത് എന്ന് വ്യക്തം. ഭിന്നാഭിപ്രായം ഇദ്ദേഹം വച്ചുപൊറുപ്പിക്കില്ല. ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് കരുണാമയമായി തുടങ്ങുന്ന ഖുറാനിലെ ഒന്നാം അദ്ധ്യായം ‘അല്ലാഹുവിന്റെ കോപത്തിന് ഇരയായവരുടെ മാര്‍ഗത്തിലല്ല പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല’ എന്നുപറഞ്ഞാണ് അവസാനിക്കുന്നത് (അല്‍ ഫാത്തിഹ 1, 7) എന്നുവച്ചാല്‍, അല്ലാഹുവിന്റെ കാരുണ്യം മുസ്ലിം ജനതയോട് മാത്രമാണ്, മുസ്ലിം അല്ലാത്തവരോട് ഇദ്ദേഹം ഉഗ്രകോപിയുമാണ്.

ഡോ.സക്കീര്‍ നായിക്, ഇസ്ലാമിലെ ദൈവസങ്കല്‍പ്പം വളരെ നന്നായി മനസ്സിലാക്കി എന്നെനിക്ക് ഉത്തമവിശ്വാസമുണ്ട്.

കാരണം ഏതാണ്ട് ഇതുതന്നെയാണ് ക്രിസ്തുമതത്തിലും ഉള്ളത്. ഞാന്‍ സധൈര്യം ഉറപ്പിച്ചുപറയുന്നു, ഇതല്ല സത്യം. ഇത്രയും നീതിയുക്തമല്ലാത്തവനും വിഭാഗീയതയുമുള്ളവനാണ് അള്ളാഹു എന്ന് താങ്കള്‍ക്ക് തെളിയിക്കാനാകൂമോ? (ഈ വെല്ലുവിളി ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും കൂടിയുള്ളതാണ്). ന്യായവിധിദിവസത്തിനുശേഷം കോടാനുകോടി ജനങ്ങളെ തീയിലിട്ട് വറുക്കാനും തിളച്ചവെള്ളം ഒഴിക്കാനും പറ്റിയ കൂറ്റന്‍ കുട്ടകം ഉണ്ടെന്ന് താങ്കള്‍ക്ക് തെളിയിക്കാനാകുമോ? ഈ പറയുന്ന ‘അവിശ്വാസികള്‍ക്ക് നിത്യനരകാഗ്‌നി’ ജനങ്ങളെ വിഭജിച്ച് ഭരിക്കാനുള്ള ഏര്‍പ്പാടല്ലേ?

ഏതാണ്ട് രണ്ട് ബില്യണ്‍ െ്രെകസ്തവരോട് പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ക്രൈസ്തവര്‍ ആയി തുടര്‍ന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റില്ല എന്നാണ്. വേറെ ഏതാണ്ട് രണ്ട് ബില്യണ്‍ മുസ്ലിങ്ങളോട് പറഞ്ഞിരിക്കുന്നത് നിങ്ങള്‍ മുസ്ലിം ആയി തുടര്‍ന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റില്ല എന്നാണ്. ഈ രണ്ടുകൂട്ടര്‍ക്കും ഇതില്‍ ഏതാണ് ശരിയെന്ന് പരിശോധിക്കാന്‍ ആവശ്യത്തിലധികം സമയമുണ്ട്.

പക്ഷെ അവര്‍ അതിന് മുതിരാത്തതെന്തുകൊണ്ടാണ്? കാരണം ഇരുകൂട്ടര്‍ക്കും അത് തെളിയിക്കാനാവില്ല. അവര്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വാദങ്ങളും മറുവാദങ്ങളും നിരത്തി മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിശ്വാസികളെയും അവിശ്വാസികളെയും തമ്മിലടിപ്പിക്കാം; കഴിഞ്ഞ 2000 വര്‍ഷങ്ങളായി ഇവര്‍ ഇതാണ് ചെയ്തുവരുന്നത്.

ഈ സാഹചര്യത്തില്‍ ഇസ്ലാമും ക്രിസ്തുമതവും മനുഷ്യരാശിക്ക് ഗുണംചെയ്യുമെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമോ? ഇനിയെങ്കിലും എന്താണ് സത്യം എന്ന് സമഗ്രമായ ഒരു പഠനം നടത്താന്‍ സമയം ആയില്ലേ?

പരംപൊരുളിന്റെ കാര്യത്തില്‍, ഡോ.സക്കീര്‍ നായിക്, താങ്കളുടെ പൂര്‍വികര്‍, ഭാരതത്തിലെ ഋഷിമുനിമാര്‍, അമൂല്യമായ സംഭാവന ചെയ്തിരിക്കുന്നു എന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം. പൗരാണിക കാലഘട്ടത്തില്‍, ഇസ്ലാമും ക്രിസ്തുമതവും അരങ്ങത്ത് വരുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ, ബ്രഹ്മം അഥവാ പരംപൊരുള്‍ അഥവാ ദൈവത്തെക്കുറിച്ച് ഋഷിമുനിമാര്‍ക്ക് വളരെ പക്വമായ അവബോധം ഉണ്ടായിരുന്നു.

ബ്രഹ്മം വൈയക്തികമല്ല, സ്വര്‍ഗ്ഗസ്ഥനായ ഒരു അതിമാനുഷനല്ല, പുരുഷനോ സ്ത്രീയോ അല്ല, വേറെ ദൈവങ്ങളോട് അസൂയാലുവല്ല, അവഗണിച്ചാല്‍ പ്രതികാരം ചെയ്യുന്നവനല്ല, മറിച്ച് അത് സത്ചിത് ആനന്ദമാണ്, സചേതനമാണ്, എല്ലാ രൂപത്തിലും ഭാവത്തിലുമുള്ളവയുടെ അന്തഃസാരമാണ്. എല്ലാ തിരകളുടെയും അന്തഃസാരമായ കടലുപോലെ.

ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ പരിപ്രേക്ഷ്യം മാത്രമാണ് എന്ന് ഋഷി തിരിച്ചറിഞ്ഞിരുന്നു; അവര്‍ അതിനെ ‘മായ’ എന്ന് വിളിച്ചു; ആത്യന്തിക സത്യം അല്ല, കാഴ്ചയില്‍ മാത്രം സത്യമായി തോന്നിക്കുന്നത്. പരംപൊരുള്‍ എന്ന യോഗ്യതക്ക് അര്‍ഹമാവണമെങ്കില്‍ അത് കാലങ്ങള്‍ക്ക് (ഭൂതം വര്‍ത്തമാനം ഭാവി) അതീതമായിരിക്കണം, സ്വതഃസിദ്ധമായിരിക്കണം, സ്വയം പ്രത്യക്ഷമായിരിക്കണം.

ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായത് ചിന്തകള്‍ ഇല്ലാത്ത, ശുദ്ധമായ പ്രജ്ഞ മാത്രമാണ് എന്ന നിഗമനത്തില്‍ ഋഷി എത്തിച്ചേര്‍ന്നു. ആ പ്രജ്ഞ ഇപ്പോള്‍ ഇവിടെയും, എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു. എന്നാലും നമ്മള്‍ അത് തിരിച്ചറിയാതെ പോകുന്നു. കാരണം നമ്മുടെ ശ്രദ്ധ എല്ലായിപ്പോഴും സാധനങ്ങളിലും ചിന്തകളിലും വികാരങ്ങളിലും ഒതുങ്ങിനില്‍ക്കുന്നു ഒരു ടോര്‍ച്ച് ഇരുട്ട് മുറിയില്‍ അടിച്ചാല്‍ വെളിച്ചം പതിയുന്ന ഭാഗം മാത്രം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത് പോലെ. ജീവനും സ്‌നേഹവും തുടിക്കുന്ന അന്തരാളമാണ് സത്ചിത്ആനന്ദം. നാമരൂപങ്ങള്‍ക്ക് അതീതമായ പരംപൊരുള്‍.

പരംപൊരുളിലെ ‘സത്’ എന്നതിനെക്കുറിച്ച് ശാസ്ത്രം ഇന്ന് ഒരുപാട് കണ്ടെത്തിയിട്ടുണ്ട്. ഏകത്വം യാഥാര്‍ത്ഥ്യമാണ്. ഈ ഏകത്വത്തില്‍ ബോധവും (ചിത്) ആനന്ദവും (ബ്രഹ്മാനന്ദം) അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തണമെങ്കില്‍ ശാസ്ത്രജ്ഞന്മാര്‍ പുറത്തെവിടെയെങ്കിലും അന്വേഷിക്കുന്നതിന് പകരം സ്വന്തം ഉള്ളിലുള്ള ചേതനയില്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. അപ്പോള്‍, സൃഷ്ടികള്‍ എല്ലാംതന്നെ സത് ചിത് ആനന്ദം ആണെന്ന ഋഷിമുനിമാരുടെ അവകാശവാദം ശാസ്ത്രജ്ഞന്മാര്‍ അനുകൂലിക്കുമോ എന്ന് നമുക്ക് കാണാം.

ഒരു കാര്യത്തില്‍ നിങ്ങള്‍ ശരിയാണ് ഡോ. സക്കീര്‍ നായിക്; ആകെ ഒരു സത്യമേ ഉള്ളൂ, ഒരു ദൈവം, അതിനെ വിദ്വാന്മാര്‍ പല പേരില്‍ വിളിക്കുന്നു; പക്ഷെ അതിന്റെ പ്രകൃതം നിങ്ങള്‍ മനസ്സിലാക്കിയതില്‍ തെറ്റുപറ്റി. അത് അമുസ്ലിങ്ങളെയോ ക്രൈസ്തവരല്ലാത്തവരെയോ നിത്യനരകാഗ്‌നിയിലേക്കു പറഞ്ഞുവിടില്ല. പരബ്രഹ്മം നിശ്ചയമായും പരമകാരുണികനും കരുണാനിധിയുമാണ്.

പക്ഷെ നിങ്ങള്‍ക്കറിയേണ്ടത് ഗണപതി പരബ്രഹ്മം ആണോ എന്നാണ്. അറിഞ്ഞതുമുതല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച അസാമാന്യ ഉള്‍ക്കാഴ്ചയുള്ള താങ്കളുടെ പൂര്‍വികരെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ അനുവദിക്കൂ.

സനാതന ധര്‍മ്മം എന്നുപറയുന്നത് കേവലം വൈചാരിക തലത്തില്‍ നിന്നുകൊണ്ട് സത്ചിത്ആനന്ദം എന്തെന്ന് പഠിക്കുകയല്ല, അത് അനുഭവിച്ചറിയല്‍ കൂടിയാണ്. ബ്രഹ്മം സര്‍വവ്യാപിയായതുകൊണ്ട് അത് നമ്മളിലും ഉണ്ടാകണമല്ലോ. അതുകൊണ്ട് നമുക്ക് അത് അനുഭവിച്ചറിയാം. എന്നിരുന്നാലും അതിന് ചില രീതികള്‍ പിന്‍തുടരേണ്ടതുണ്ട്. ആത്മശുദ്ധീകരണം, സത്യം മാത്രം പറയല്‍, ധാര്‍മ്മിക ജീവിതം നയിക്കല്‍ ഇത്യാദി രീതികള്‍. ധാരാളം ഇറച്ചി കഴിക്കലും, ധാരാളം ലൈംഗിക ബന്ധങ്ങളും ഒന്നും ഈ ശുദ്ധീകരണപ്രക്രിയക്ക് യോജിച്ചതല്ല. ഭക്തി അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഹിന്ദുധര്‍മ്മം ഈശ്വരസങ്കല്‍പ്പം അവതരിപ്പിക്കുന്നത്.

വിദേശമതസങ്കല്‍പ്പങ്ങളിലെ ദൈവത്തോട് അടുത്തുവരുമെങ്കിലും ഹിന്ദു ഈശ്വരസങ്കല്‍പ്പം അതിലും കാരുണ്യവാനും ദയാലുവും ഉദാരവാനും ആകുന്നു. ഈ സങ്കല്‍പ്പത്തോട് യോജിക്കാത്തവര്‍ക്ക് നിത്യനരകം ഇല്ല. ഇവിടെ നാം ഒരേ കടലിന്റെ തിരകള്‍പോലെ ഒന്നാണെന്ന് മനസ്സിലാക്കാന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടുന്നു; ഇതിനായി എല്ലാവര്‍ക്കും പലയാവര്‍ത്തി ജന്മമെടുക്കേണ്ടിവരും.

ഈ പ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര വിവിധതരം സ്വഭാവങ്ങളും ഗുണങ്ങളും ലക്ഷണങ്ങളും പ്രകൃതവും രൂപവും ഭാവവും വീക്ഷണവും ഒക്കെ ഉള്ളതുപോലെ മനുഷ്യരിലും ഈശ്വരനിലും ഇതൊക്കെയുണ്ട്. ഭക്തരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ ഇതില്‍ ചിലത് ഓരോരോ ദേവീദേവന്മാരില്‍ മൂര്‍ത്തീകരിച്ചിരിക്കുന്നു. ഇത് പരംപൊരുളിനോട് ഭക്തിഭാവം ജനിപ്പിക്കാന്‍ സഹായിക്കുന്നു; ഉദാഹരണത്തിന് ഗണപതി.

ഇസ്ലാമും ക്രിസ്തുമതവും ഇതിനെ വിവരക്കേടുകൊണ്ട് ഒരുപാട് അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു. ഇവയൊന്നിനും വേറിട്ട അസ്തിത്വമില്ല, മറിച്ച് പരബ്രഹ്മത്തിലേക്കുള്ള വിവിധ കവാടങ്ങള്‍ മാത്രമാണ്; ഇതല്ലാത്തവയെ സങ്കല്‍പ്പിക്കാന്‍ മനുഷ്യനെക്കൊണ്ടാവില്ല. ഇവയെ അടുത്തറിയാനും സംസാരിക്കാനും സ്‌നേഹിക്കാനും ഒക്കെ സാധ്യമാണ്. ആത്യന്തികമായി ദേവീദേവന്മാര്‍ പരബ്രഹ്മമാണെന്ന് ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതുകൊണ്ട്, ഡോ, നായിക്, ഒരുപക്ഷേ ഗണപതി ദൈവമാണോ എന്ന താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിക്കാണും.

അഥര്‍വവേദത്തിന്റെ ഭാഗമായ ഗണപതി അഥര്‍വശീര്‍ഷോപനിഷത് പറയുന്നു:

ത്വമേവ പ്രത്യക്ഷം തത്വമസി

ത്വമേവ കേവലം കര്‍ത്താസി

ത്വമേവ കേവലം ധര്‍ത്താസി

ത്വമേവ കേവലം ഹര്‍ത്താസി

ത്വമേവ സര്‍വം ഖ്വലിദം ബ്രഹ്മാസി

ത്വം സാക്ഷാത് ആത്മാസി നിത്യം

എന്നുവച്ചാല്‍, നീ മാത്രമാണ് സ്രഷ്ടാവ്, നീ മാത്രമാണ് പരിപാലകന്‍, നീ മാത്രമാണ് സംഹരിക്കുന്നതും. ഈ കാണുന്നതെല്ലാം ബ്രഹ്മമാണ്, നീയാണ്. ആ ബ്രഹ്മം, സനാതനമായ ആത്മാവും നീ തന്നെയാണ്.

ഈ വിശേഷണങ്ങള്‍ ഗണപതിക്ക് മാത്രമുള്ളതല്ല; ഇതുതന്നെ മറ്റ് ദേവീദേവന്മാര്‍ക്കും നല്‍കിയിരിക്കുന്നു.

ഒരു വിശുദ്ധഗ്രന്ഥത്തില്‍ എഴുതിവച്ചിരിക്കുന്നു എന്നതുകൊണ്ടുമാത്രം അത് സത്യം ആണെന്നതിന് തെളിവല്ല. ലോകത്ത് ഒരുപാട് വിശുദ്ധഗ്രന്ഥങ്ങള്‍ ഉണ്ട്. അതെല്ലാം അന്ധമായി വിശ്വസിച്ചാല്‍ അതില്‍ ഉദ്‌ഘോഷിക്കപ്പെട്ട സത്യമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ സമ്മതിക്കേണ്ടിവരും.

ഇവയില്‍ പറഞ്ഞിരിക്കുന്നതിന്റെ മാറ്റുരച്ചുനോക്കേണ്ടത് യുക്തിയുടെയും, സഹജാവബോധത്തിന്റെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെ ഉരുത്തിരിയുന്നവ പരസ്പരവിരുദ്ധമായിരിക്കുകയാണെങ്കില്‍ അത് വിശ്വാസയോഗ്യമല്ല, നിശ്ചയമായും അതിനുവേണ്ടി മരിക്കാനും യോഗ്യമല്ല.

എല്ലാ ദേവീദേവന്മാരും ഒന്നാണെന്നുള്ളതിന് തെളിവ് പരബ്രഹ്മം ഒന്നാണ് എന്നുള്ളത് തന്നെയാണ്. പരബ്രഹ്മം കടലുപോലെയാണ്. തിരകള്‍ അതില്‍നിന്നും വേറിട്ടതല്ല. ഒരാള്‍ ആരാധിക്കുന്ന ദേവന്റെ പേരല്ല പ്രധാനം; എത്രത്തോളം ഭക്തിഭാവം ഒരാളില്‍ ഉണ്ടാകുന്നു എന്നതാണ് പ്രധാനം. ഭക്തിഭാവം കൂടുന്തോറും കൂടുതല്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കാം. ലോകത്തെമ്പാടുമുള്ള കോടാനുകോടി ഹൈന്ദവര്‍ ഗണപതിയെ സ്‌നേഹിക്കുന്നു. സത്ചിത്ആനന്ദം പ്രാപ്തമാക്കാനുള്ള കവാടമാണ് ഗണപതി.

സനാതന ധര്‍മ്മം അതിപുരാതനമാണ്. എന്നിട്ടും ലോകത്തെക്കുറിച്ച് വളരെ അഗാധമായ അവബോധം ഋഷിമുനിമാര്‍ക്കുണ്ടായിരുന്നു. സന്ധ്യക്ക് കയറുകണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നതുപോലെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ യഥാര്‍ത്ഥത്തിലുള്ള സത്യവുമായി വളരെ അന്തരമുണ്ട് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഇഹലോകം മായയാണ് എന്ന ഹൈന്ദവ ദര്‍ശനത്തെ പരിഹസിച്ച പാശ്ചാത്യര്‍, ശാസ്ത്രം ഇതംഗീകരിച്ചപ്പോള്‍, ഇന്ന് മൗനത്തിലാണ്.

ഡിഎന്‍എയുടെ ഘടനതന്നെ ഉല്‍ക്കാപിണ്ഡങ്ങളിലും ഉണ്ടെന്ന് ഇന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിന് അണ്ഡാകൃതിയാണ്. ശിവലിംഗത്തെ ആരാധിക്കുന്ന ഹൈന്ദവരെ പരിഹസിക്കുന്നവര്‍ അവരുടെ അഭിപ്രായം മാറ്റുമോ അതോ സ്വയം പരിഹാസപാത്രമാകുമോ?

പുരാതന ഹൈന്ദവ സംസ്‌കാരത്തില്‍ ഒട്ടനവധി മഹാപുരുഷന്മാര്‍ വന്നുപോയിട്ടുണ്ട്. ചിലരെ ദൈവമാക്കിയിട്ടുമുണ്ട്. അതില്‍ തെറ്റൊന്നുമില്ല. ദിവ്യത്വം എല്ലാവരിലും ഉണ്ട്.

വിശ്വത്തിന്റെ പ്രായം കണക്കാക്കുക, എല്ലാത്തിലുമുള്ള ആത്യന്തികമായ ഏകത്വംപോലെ ശാസ്ത്രം ഇന്ന് ഉറപ്പുവരുത്തുന്ന പലതും ഋഷിമുനിമാരുടെ ആശയങ്ങളും ദര്‍ശനങ്ങളുമാണെന്നത് ഡോ.നായിക്കിനെ തീര്‍ച്ചയായും ചിന്തിപ്പിക്കേണ്ടതാണ്.

ഭാരതപാരമ്പര്യവും സമ്പ്രദായങ്ങളും ഹീനമാണെന്ന് കാണിക്കാനുള്ള താങ്കളുടെയും താങ്കളെപ്പോലെയുള്ളവരുടെയും ശ്രമങ്ങള്‍ വിജയിക്കുന്നതിന്റെ കാരണം ബ്രിട്ടീഷുകാര്‍ ബോധപൂര്‍വം ഭാരതീയരെ സ്വന്തം സംസ്‌കാരത്തില്‍ നിന്നും അകറ്റിയതുകൊണ്ടാണ്; ഇന്നവര്‍ക്ക് കാര്യമായി ഒന്നും അറിയില്ല. എന്നിരുന്നാലും നിങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, നിങ്ങളുടെ പൂര്‍വികരുടെ ജ്ഞാനവും നൈപുണ്യവും വിദേശമതങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടില്‍ നിന്നും എത്രയോ മടങ്ങ് കേമമാണെന്ന് ബോധ്യപ്പെടും.

ഞങ്ങള്‍ മാത്രമാണ് ശരി, ഞങ്ങളുടെ മതം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ പോകും എന്ന ചിന്താഗതി മനുഷ്യരാശിക്ക് കടുത്ത നാശമാണ് വരുത്തിവയ്‌ക്കുന്നത്. ഒരുപക്ഷേ അത് ലോകാധിപത്യത്തിന് ഉതകുമായിരിക്കും. പക്ഷെ എല്ലാവരും ഒരേ അളവിലുള്ള വസ്ത്രം ധരിക്കുന്ന ലോകത്ത് ജീവിക്കാനാണോ താങ്കളുടെ ആഗ്രഹം?

താങ്കളുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഒരു കാര്യമോര്‍ത്ത് ഞാന്‍ ആശങ്കപ്പെടാന്‍ ഇടയുണ്ട്; മരണാനന്തരം എഴുന്നേറ്റ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗം എന്നൊന്ന് തന്നെ കാത്തിരിക്കുന്നില്ല എന്നുവന്നാല്‍? താങ്കള്‍ പ്രചോദിപ്പിച്ച് കൊല്ലാനും ചാവാനും വിട്ട ജിഹാദികള്‍ സ്വര്‍ഗ്ഗം ഇല്ല എന്ന് കണ്ട് താങ്കളെ ശപിക്കാന്‍ തുടങ്ങിയാല്‍? ബോധപൂര്‍വ്വമോ അല്ലാതെയോ സത്യം വളച്ചൊടിച്ച് ഈ ജന്മത്തില്‍ ചെയ്ത ദുഷ്‌കര്‍മങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നവരുടെതു പോലെ ഒരു ജന്മം പുനര്‍ജനിക്കേണ്ടിവന്നാല്‍? ഭാരതീയ ഗ്രന്ഥങ്ങളില്‍ മാത്രമല്ല പുനര്‍ജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 3000ത്തിലേറെ സംഭവങ്ങള്‍ വിര്‍ജീനിയ വിശ്വവിദ്യാലയത്തിന്റെ ശേഖരങ്ങളില്‍ തെളിവായി കാണാം.

ഡോ.നായിക്, താങ്കള്‍ നടത്തുന്ന മതപ്രഭാഷണങ്ങളില്‍ എത്രത്തോളം കാര്യങ്ങള്‍ താങ്കള്‍ സ്വയം വിശ്വസിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ചെറുപ്രായത്തിലുള്ള മസ്തിഷ്‌ക്കപ്രക്ഷാളനം എത്രത്തോളം പ്രഭാവം ഉണ്ടാക്കുന്നു എന്നത് എനിക്ക് വ്യക്തിപരമായി വളരെ നന്നായി അറിയാവുന്നതാണ്. എന്നിരുന്നാലും, അതില്‍ നിന്നും കരകയറുക സാധ്യമാണെന്നുകൂടി എനിക്കറിയാം, പ്രായമേറുന്തോറും അത് എളുപ്പമാവും എന്നാണ് എനിക്ക് തോന്നുന്നത്.

ഒരേ അളവിലുള്ള ക്രിസ്തുമത വസ്ത്രത്തില്‍ നിന്നും പുറത്തുവരാന്‍ സാധിച്ചത് ഒരു വലിയ ആശ്വാസം ആയിട്ടാണ് ഞാന്‍ കാണുന്നത്, കലര്‍പ്പില്ലാത്ത സത്യം അന്വേഷിക്കാന്‍ ഞാന്‍ താങ്കളെയും പ്രേരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

താങ്കളുടെ ദൈവസങ്കല്‍പ്പം അല്ല ‘സത്യം’. അതിന് പിന്‍ബലമായി താങ്കളുടെ പക്കല്‍ ഒരു പുസ്തകം മാത്രമാണുള്ളത്. ‘സത്യം’ കേവലം ഒരു പുസ്തകത്തില്‍ കൊള്ളിക്കാവുന്ന ഒന്നല്ല. സത്യമായി നിലകൊള്ളുന്നതെന്തോ അതാണ് ‘സത്യം’. താങ്കളുടെ പൂര്‍വികര്‍, ഭാരതീയ ഋഷിമുനിമാര്‍, സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് സംസാരിച്ചിരുന്നത്, പുസ്തകത്തില്‍ വായിച്ചതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.