കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് ഒമ്പതു ശതമാനം വര്‍ധനവോടെ 4,469 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ടാക്കി. ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസ കണക്കു പ്രകാരം ബാങ്ക് 1,556 കോടി രൂപ അറ്റദായമുണ്ടാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം കുറവാണിത്. ഇതേസമയം ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍ 11 ശതമാനം വര്‍ധനവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിക്കാനായത്.
















