മെല്‍ബണ്‍: പര്‍ദ്ദ ധരിച്ച് സ്വര്‍ണ്ണക്കടയില്‍ വില്‍പ്പനക്കാരിയുടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നറിയിച്ച് മുസ്ലിം യുവതിയെ മടക്കിയ സംഭവം ന്യൂസിലാന്‍ഡില്‍ വിവാദമാകുന്നു.
പര്‍ദ്ദ ധരിച്ചു പണിയെടുക്കാനാവില്ലെന്നും അതിനു തയ്യാറല്ലെങ്കില്‍ സമയം കളയേണ്ടെന്നും അറിയിച്ച് 25 കാരി മൊനാ അല്‍ഫാഡ്‌ലിയെ ഓക്‌ലാന്‍ഡിലെ കടയുടമ പറഞ്ഞയക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാലാണ് സ്ഥാപനം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും അതനുസരിക്കാതെ ജോലി സാധ്യമല്ലെന്നുമാണ് അറിയിച്ചതെന്ന് സ്ഥാപനം വിശദീകരിക്കുന്നു.
















