മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിന് സമീപം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ ഉച്ചയ്‌ക്കാണ് കെട്ടിടത്തിന്റെ മുകള്‍തട്ട് ഇടിഞ്ഞു വീണത്. താമസക്കാര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. ലോബോ ജംഗ്ഷന് വടക്ക് മാറി ബസാര്‍ റോഡിന് സമീപം ഓട്ടോ ഡ്രൈവര്‍ എം.പി. ഹമീദിന്റെ 5/592 നമ്പര്‍ വീടാണ് തകര്‍ന്നത്. കുടുംബത്തിലുള്ള എല്ലാവരും ബാംഗ്ലൂരില്‍ വിവാഹ ചടങ്ങിന് പോയിരിക്കുകയായിരുന്നു. താഴത്തെ നിലയില്‍ രണ്ട് കടമുറികളുള്ള കെട്ടിടത്തിന് അഞ്ച് പതിറ്റാണ്ടിലെറെ പഴക്കമുണ്ടെന്നാണ് പറയുന്നത്. നഗരസഭാംഗം ടി.കെ. അഷറഫ്, റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ നഗരസഭാ ഉേദ്യാഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ടെടുത്തു.
















