ന്യൂദല്‍ഹി:പാക് അധീന കശ്മീരില്‍ ചൈനയും പാകിസ്ഥാനും സംയുക്ത പട്രോളിംഗ് നടത്തി. പാക് അധീന കാശ്മീരിന്റേയും ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയുടേയും അതിര്‍ത്തിയിലാണ് പട്രോളിംഗ്. സിങ്ജിയാങ് മേഖലയിലെ 100ലധികം ഉയ്ഗുര്‍ മുസ്ലീങ്ങള്‍ ഐസിസില്‍ ചേര്‍ന്നതായുള്ള സംശയങ്ങള്‍ക്കിടയിലാണ് പട്രോളിംഗ്.
ചൈനീസ് ഭരണകൂടത്തിനെതിരെ സ്വയംഭരണം ആവശ്യപ്പെട്ട് നിരന്തര സംഘര്‍ഷത്തിലാണ് ഉയ്ഗുറുകള്‍. ഉയ്ഗുറുകളെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തുന്നത് മേഖലയില്‍ നിന്ന് ആളുകളെ ഐസിസിലേയ്‌ക്ക് ആകര്‍ഷിച്ചതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പട്രോളിംഗിന്റെ ചിത്രങ്ങള്‍ ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി പുറത്തുവിട്ടു.
















