Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എണ്ണപലഹാര കേന്ദ്രങ്ങളിലെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:08 am IST
inKozhikode

കോഴിക്കോട്: നഗരത്തിലെ എണ്ണപ്പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടോളം പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഇവയ്‌ക്ക് ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന എണ്ണ, പച്ചക്കറി, പഴം,പലഹാരം ഉണ്ടാക്കുന്ന വിവിധതരം മാവുകള്‍ എന്നിവ ഉപയോഗശൂന്യവും പഴക്കം ചെന്നവയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പലഹാരം ഉണ്ടാക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു. പുഴുവരിക്കുന്ന പച്ചക്കറികളാണ് പലഹാരങ്ങളില്‍ ഉപയോഗിച്ചത്. പാചക തൊഴിലാളികള്‍ ഉറങ്ങുന്നതും വിശ്രമിക്കുന്നതും എല്ലാം പാചകപ്പുരയില്‍ത്തന്നെ. അടിവസ്ത്രങ്ങളടക്കമുള്ള വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നതും എണ്ണപ്പലഹാരങ്ങള്‍ സൂക്ഷിച്ച സ്ഥലത്തു തന്നെ. എലികള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലങ്ങളാണ് പലതും. ഉപയോഗിക്കുന്ന വെള്ളം മലിനമായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും ഉപേക്ഷിക്കുന്ന തരത്തിലുള്ള ഉള്ളിയും, മറ്റു പച്ചക്കറികളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഇവ അടച്ചുപൂട്ടാന്‍ കഴിയാതെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു. കാരണം പലതിനും വാതിലുകള്‍ ഉണ്ടായിരുന്നില്ല. പാചക ത്തൊഴിലാളികള്‍ പലരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വ്യക്തിശുചിത്വം പാലിക്കാതെയാണ് പലഹാര നിര്‍മ്മാണത്തില്‍ ഇവര്‍ ഏര്‍പ്പെട്ടത്. നഗരത്തിലെ മൃഗാശുപത്രിക്ക് സമീപം, അഴകൊടി, പാളയം, പുതിയപാലം, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പലതരം വടകള്‍, സമൂസ, പത്തിരി എന്നിവയാണ് പ്രധാനമായും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്നത്. ഉടമകളില്‍ പലരും തമിഴ്‌നാട്ടുകാരാണ്. ഏതാണ്ട് 20,000 മുതല്‍ 50,000 വരെ പലഹാരങ്ങള്‍ മലബാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇത്തരം പലഹാര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നും ദിനംപ്രതി അയക്കാറുണ്ട്.

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പലഹാരങ്ങളുണ്ടാക്കുന്നത് കര്‍ശനമായി തടയുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മൂന്നെണ്ണത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് തൃപ്തികരമാണ്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉടമകളുമായി ഇന്നലെ ഭക്ഷ്യ സുരക്ഷ വകുപ്പുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാതെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിഴയടച്ച് തീര്‍ക്കാവുന്നതല്ല നിലവിലുള്ള സാഹചര്യമെന്നും നിബന്ധനകള്‍ പൂര്‍ണമായി പാലിക്കാതെ ഇവയ്‌ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്റലിജന്‍സ് അസി. കമമീഷണര്‍ സി.ജെ. വര്‍ഗീസ്, കോഴിക്കോട് സൗത്ത് ഓഫീസര്‍ കെ. സുജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന ലെ പരിശോധന നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.