അമരാവതി: ഊർജ്ജസംരക്ഷത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിൽ 42 ലക്ഷം എൽഇഡി ബൾബുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഊർജ്ജസംരക്ഷണ മിഷൻ മേധാവി ചന്ദ്രശേഖര റെഡ്ഡി പറഞ്ഞു.
1.90 ലക്ഷം എൽഇഡി ബൽബുകൾ ഇതുവരെ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇതുവഴി 1500 മില്യൺ യൂണിറ്റ് വൈദ്യുതി ലാഭിക്കാനായി. ഈ മാസം അവസാനത്തോടുകൂടി 2.32 ലക്ഷം ബൾബുകൾ വിതരണം ചെയ്യും. ബാക്കിയുള്ളവ അതിനുശേഷം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
















