ഏകീകൃത സിവില്‍കോഡ്, ഭാരതത്തില്‍ അതിന്റെ പ്രാധാന്യം ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നാം ചിന്തിക്കണം. മതചിന്തകള്‍ മാനസിക രോഗമായി മാറുന്നുണ്ടോ. അതല്ല, ഇതിനുപിന്നില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ ഇടപെടലുകള്‍ ഉണ്ടോ. നാം സത്യം തിരിച്ചറിയണം. അതു തുറന്നുപറയാനുള്ള ചങ്കൂറ്റം നാം കാണിക്കണം. എതിര്‍ക്കേണ്ടവരെ എതിര്‍ക്കുകയാണ് വേണ്ടത്, അല്ലാതെ അവരെ മഹത്വവത്കരിക്കുമ്പോള്‍ സംഭവിക്കുന്നത് വിപരീത ഫലമാണ്. ചുരുങ്ങിയത് അത് അന്വേഷിച്ചതിനുശേഷം പ്രസ്താവന ഇറക്കുകയാണ് വേണ്ടത്.
എല്ലാ ഭീകരവാദത്തിനും പിന്നില്‍ ഒരു പ്രസ്ഥാനം ഉണ്ടായിരിക്കും. ഒരു പ്രത്യേക മതത്തെ ആരും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ ഭീകരവാദം നടത്തുമ്പോള്‍ ആ പ്രത്യേക മതം അവരെ തള്ളിപ്പറയാന്‍ തയ്യാറാവണം. മതവിശ്വാസം തികച്ചും വ്യക്തിപരമാണ്. അതു സമൂഹത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഓരോ മതത്തിന്റെയും നിയമം നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്നത്, അതില്‍ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ മറ്റുമതസ്ഥരില്‍ അഭിപ്രായ ഭിന്നതക്കിടയാക്കും. പ്രത്യേകിച്ചു ഭാരതത്തെ പോലെയുള്ള ഒരു രാജ്യത്ത്, നാനാ ജാതി മതസ്ഥര്‍ സഹോദരീ സഹോദരന്മാരെ പോലെ ജീവിക്കുന്ന ഈ രാജ്യത്ത്. ഇവിടെയാണ് ഒരു ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകത.
കേരളത്തിലെ വര്‍ത്തമാന പ്രശ്‌നങ്ങളില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. കേരളത്തിലെ സെക്കുലര്‍ പ്രസ്ഥാനങ്ങള്‍ മുഴുവനും തങ്ങളുടെ വോട്ടു ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി പല പ്രസ്ഥാനങ്ങളെയും ഉപയോഗിച്ചതിന്റെ അനന്തര ഫലമാണ്. ഇനി നാം ചെയ്യേണ്ടത്, പരസ്പരം പഴിചാരുന്നതിനു പകരം ഇനി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നു ചര്‍ച്ച ചെയ്യുന്നതല്ലേ നല്ലത്.
സഞ്ജു ബാബു
















