പാട്ന: പാക്കിസ്ഥാന്റെ പതാക ബീഹാറിലെ നളന്ദ ജില്ലയിലെ വീടിനു മുകളിൽ കെട്ടിവച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. കെട്ടിട ഉടമസ്ഥനായ അൻവറുൾ ഫഖാണ് പാക്കിസ്ഥാന്റെ പതാക തന്റെ കെട്ടിടത്തിന്റെ മുകളിൽ കെട്ടിവെച്ചത്.
പതാക കെട്ടിടത്തിനു മുകളിൽ ആടിയുലയുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ കെട്ടിട ഉടമ അൻവറുൾ ഫഖ് വീട്ടിൽ നിന്നും രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി പതാക പിടിച്ചെടുത്തിട്ടുണ്ട്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാടാണ് നളന്ദ. നേരത്തെ വിവാദ ഇസ്ലാമിക് മത പ്രഭാഷകൻ സക്കീർ നായിക്കിനെയും വിഘടന വാദി നേതാവ് ഒവാസിയെയും അനുകൂലിച്ച് കൊണ്ട് പാട്ന നഗരത്തിലൂടെ മുസ്ലീം യുവാക്കൾ മാർച്ച് നടത്തിയിരുന്നു.
















