ന്യൂദല്‍ഹി: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി സ്റ്റാര്‍ ടി.വി മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി മുന്‍ ഭാര്യ ശബ്‌നം സിംഗ്.
പീറ്റര്‍ പല സ്ത്രീകളോടും ബന്ധം പുലര്‍ത്തിയിരുന്നു. പീറ്ററിന് ജീവിതത്തില്‍ യാതൊരു ധാര്‍മികതയും ഇല്ല. നിശാ പാര്‍ട്ടികളായിരുന്നു അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്.ഇതാണ് ഞാന്‍ അയാളുമായുള്ള ബന്ധം പിരിയാന്‍ കാരണമെന്നും അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ ശബ്‌നം പറയുന്നു.
ഇംഗ്ലണ്ടിലേക്കുള്ള ഒരു യാത്രക്കിടയില്‍ പീറ്റര്‍ വീട്ടിലേക്ക് എത്തുമെന്ന് അറിയിച്ചു. ഒരു സ്ത്രീയുമായാണ് അയാള്‍ എത്തിയത്. തന്റെ ഗേള്‍ഫ്രെണ്ടാണെന്നു പറഞ്ഞ് അന്ന് അയാള്‍ പരിചയപ്പെടുത്തിയത് ഇന്ദ്രാണിയെ ആയിരുന്നു എന്നും അവര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശബ്‌നത്തിന്റെ മൊഴിയുടെ പകര്‍പ്പുകള്‍ സി.ബി.ഐ പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്. പീറ്ററിനു വേണ്ടി മിഹിര്‍ ഗീവാലാ, ഇന്ദ്രാണിക്ക് വേണ്ടി ഗുഞ്ചന്‍ മാംഗ്‌ല എന്നീ അഭിഭാഷകരാണ് ഹാജരാകുന്നത്.
2012 ഏപ്രിലിലാണ് ഷീനാ ബോറ അതിദാരുണമായി കൊല്ലപ്പെട്ടത്.
















