ന്യൂദൽഹി: ദൽഹിയിൽ വൻ സെക്സ് റാക്കറ്റ് വേട്ട. തെക്കൻ ദൽഹിയിലെ ഫ്ലാറ്റിൽ നിന്നുമാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ നടത്തിപ്പുകാരനായ പിഎൻ സന്യാലിനെ(63) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സ്ത്രീകളെ ഇടപാടുകാരെ കാണിച്ച് വില ഉറപ്പിച്ച ശേഷം കാഴ്ചവെയ്‌ക്കുകയായിരുന്നു. സമൂഹത്തിലെ ഉന്നതന്മാർ സംഘവുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിച്ചു.
















