ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും വ്യാജമായി നിര്‍മിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാനായി സിബിഐ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. ബൊക്കാറോ സ്വദേശിയായ വയലിനിസ്റ്റ് പണ്ഡിറ്റ് സ്വരാജ്കുമാര് റോയിയാണ് പ്രധാനമന്ത്രിയുടെ ഒപ്പും മുദ്രയും വ്യാജമായി നിര്‍മിച്ചത്.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ന്യൂദൽഹിയിൽ നടക്കുന്ന ക്ലാസിക്കല്‍ സംഗീതപരിപാടിയുടെ പ്രചാരണത്തിനു വ്യാജമായി ഉണ്ടാക്കിയ മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും ഉപയോഗിച്ചാണു ക്ഷണപ്പത്രം തയാറാക്കിയത്. പരിപാടിയിലേക്കു നരേന്ദ്ര മോദിയെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതോടെയാണ് തട്ടിപ്പു പുറത്തായത്.
ക്ഷണക്കത്തു കിട്ടിയതോടെ ഇക്കാര്യം അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സിബിഐയോടു നിര്‍ദേശിച്ചു. ഒളിവിൽ പോയ സ്വരാജിനെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് സിബിഐ വക്താക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: