മുംബൈ: പ്രൊ കബഡി ലീഗിൽ യു മുംബായ്‌ക്ക് വജിയം. ഇന്നലെ നടന്ന മത്സരത്തിൽ പൂണേരി പൾട്ടാനെയാണ് യു മുംബാ കീഴടക്കിയത്. 34-31 എന്ന സ്‌കോറിനായിരുന്നു മുൻ ചാമ്പ്യന്മാരായ മുംബായുടെ വിജയം. ക്യാപ്റ്റൻ അനുപ് കുമാർ, രാകേഷ് കുമാർ, റിഷാൻക് ദേവഡിഗ എന്നിവരുടെ മികച്ച പ്രകടനമാണ് മുംബായെ വിജയത്തിലേക്ക് നയിച്ചത്. ഇടയ്‌ക്ക് പിന്നിലായിപ്പോയെങ്കിലും മികച്ച റൈഡുകളിലൂടെയും ടാക്കിൡലൂടെയും യു മുംബാ പോയിന്റുകൾ വാരിക്കൂട്ടിയാണ് വിജയം കരസ്ഥമാക്കിയത്.
















