ഭോപാല്‍: മധ്യാപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപികയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഡയറിയില്‍ ഭാരതത്തിന്റെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭാരതീയ ജനതാ യുവ മോര്‍ച്ചാ (BJYM) പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിപ്പോര്‍ട്ടുകളനുസരിച്ച് മൂന്ന് പേര്‍ക്കുമെതിരെ രാജ്യദ്രോഹകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഭാരതത്തിന്റെ ഭാഗമായ കശ്മീറിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് സ്‌കൂള്‍ ഡയറിയില്‍ ഭൂപടം ചിത്രീകരിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രീന്‍ ബെല്‍ പബ്ലിക്ക് സ്‌കൂളിന്റെ ഉടമസ്ഥന്‍ മുഹമ്മദ് ഷെരീഫ്, പ്രിന്‍സിപ്പല്‍ ഗോവിന്ദ് ചന്ദ്ര ദാസ്, സ്‌കൂള്‍ ഡയറി അച്ചടിച്ച പ്രസ് നടത്തുന്ന എ കെ അഗര്‍വാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
















