ഇക്ഷ്വാകു രാജാവിനുശേഷം നിമി, സഗരന്‍ തുടങ്ങിയ രാജാക്കന്മാരും സനകാദികള്‍, വസിഷ്ഠന്‍, പരാശരന്‍, ശ്രീനാരദന്‍ മുതലായ ഋഷികളും സ്വയം അനുഷ്ഠിക്കുകയും ശിഷ്യപരമ്പരകളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. അങ്ങനെ ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞു. ഒരു മന്വന്തരകാലം എന്നത് 71 (എഴുപത്തൊന്ന്) ചതുര്‍യുഗങ്ങളാണ്.
28ാമത്തെ ചതുര്‍യുഗത്തിലെ കലിയുഗമാണിപ്പോള്‍. ഇതിനുമുമ്പ് ദ്വാപരയുഗവും ത്രേതായുഗവും കഴിഞ്ഞു. കലിയുഗത്തില്‍ ആകെ-നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം-വര്‍ഷങ്ങളാണ് അതില്‍ അയ്യായിരവും ചില്ലറയും -ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇതിനുമുമ്പ് എട്ടുലക്ഷം (എട്ടുലക്ഷം) വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്വാപരയുഗവും അതിനുമുമ്പ് 12 ലക്ഷം- വര്‍ഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞു. ത്രേതായുഗത്തിന്റെ ആരംഭത്തിലാണ് വൈവസ്വത മനു തന്റെ പുത്രനും ശിഷ്യനുമായ ഭൂലോകരാജാവുമായ ഇക്ഷ്വാകുവിന് ഭഗവാന്‍ ഉപദേശിച്ച ഗീതാശാസ്ത്രം ഉപദേശിച്ചത്.
അതായത് ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നതിന് 12 കോടി 4 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് -വൈവസ്വതമനു, ഇക്ഷ്വാകുവിന് ഉപദേശിച്ചത്. ഇത്രയും കാലം ഗീത മനുഷ്യലോകത്തില്‍ രാജാക്കന്മാരും ഋഷികളും പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. അതാണ് ‘‘ സ കാലേന ഇഹമഹതാ‘‘ എന്ന് പറഞ്ഞത് ഇങ്ങനെ കാലത്തിന്റെ കറുത്ത കരകളുടെ പ്രവര്‍ത്തനം മൂലം യോഗയതയില്ലാത്ത മനുഷ്യര്‍ ഗീതാദ്ധ്യായനത്തിന് മുതിരുകയും തങ്ങളുടെ ബുദ്ധിവൈഭവത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയുംചെയ്തു.
അതുമൂലം ഈ ഗീതായോഗശാസ്ത്രം യഥാര്‍ത്ഥ രൂപത്തില്‍ പ്രചാരത്തിലില്ലാതായി -യോഗോനഷ്ടഃ
















