Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വനയാത്രയ്‌ക്കുള്ള ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 07:03 pm IST
inSamskriti

വിവരമറിഞ്ഞെത്തിയ ലക്ഷ്മണന്‍ ക്രോധത്തോടെ ഭരതന്റെ അഭിഷേകം കഴിക്കാനൊരുങ്ങുന്നവരെ ഞാന്‍ കൊന്നൊടുക്കുമെന്ന് ഗര്‍ജ്ജിക്കുന്നു. എന്തുതെറ്റാണങ്ങ് ചെയ്തത് എന്തിനീ ശിക്ഷ രാജാവുനല്‍കി. എന്നാരാഞ്ഞ ലക്ഷ്മണനോട് എന്റെ ധര്‍മ്മം പിതാവിന്റെ ആജ്ഞ അനുസരിക്കലാണ്.ഇതിനൊന്നും ആരും ദോഷിയല്ല വിധിയാണ് ബലവാന്‍ എന്നു രാമന്‍ ഉത്തരം പറയുന്നു. നീ അച്ഛനമ്മമാരെ സേവിച്ച് ഇവിടെ കഴിയണം.

വിധിയൊന്നൊക്കെ പറയുന്നത് പുരുഷാര്‍ത്ഥമില്ലാത്ത ദുര്‍ബലര്‍ക്കേ ചേരൂ. വിധിമാറ്റുന്നവരാണ് പുരുഷാര്‍ത്ഥി. പിന്നെ ഇവിടെ രാജാവും കൈകേയിയും എന്തുധര്‍മ്മമാണ് പാലിച്ചത്. അധര്‍മ്മം ആരുപറഞ്ഞാലും ചെയ്യേണ്ടതില്ല. എന്നു ലക്ഷ്മണന്‍ മറുപടിപറഞ്ഞു. ജനങ്ങളുടെ ഇഷ്ടം അങ്ങുരാജാവാകണമെന്നാണ്.

അദ്ധ്യാത്മ രാമായണത്തിൽ ലക്ഷ്മണനോട് രാമന്‍ ലോകത്തിന്റെ നിസ്സാരത ഉപദേശിക്കുന്നു. ലോകം ഒരുസ്വപ്ന നഗരിയും കൂടിച്ചേരലുകള്‍ ഒഴുക്കില്‍ തടിക്കഷണങ്ങള്‍ എന്നപോലെ ആകസ്മികവുമാണ്. ദേഹാഭിമാനികളില്‍ താന്‍ നിത്യനെന്ന് വെറുതെ വിചാരിക്കുന്നു. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ എന്ന് പൂന്താനവും പറയുന്നു. ജാതിെത്താഴിലഭിമാനമെല്ലാം ജന്തുക്കള്‍ ഭക്ഷിച്ചും വെണ്ണീറായും കുഴിയില്‍ കൃമികളായും തീരും. കാമവും ക്രോധവും സംസാരാഗ്നിയുടെ നെയ്യും കനലും പോലെയാണ്.

അവയുടെ രീതികള്‍ പഠിച്ച് മായയില്‍ കുടുങ്ങാതെ ജീവിക്കുന്നവരാണ് ബുദ്ധിമാന്‍. ശുദ്ധ ആനന്ദ ജ്യോതിയായ ആത്മാവ് നിര്‍വികാരവും നിര്‍വചനവുമാണ്. അതിനെ ധ്യാനിച്ചാേല സംസാര സാഗരം മറികടക്കാനാവൂ. സംതൃപ്തിയാണ് സംസാരാഗ്നിയെ വെള്ളംപോലെ ശമിപ്പിക്കുന്നത്. ഇങ്ങനെ ലക്ഷ്മണനെ സമാധാനിപ്പിച്ചൂ.

രാമന്‍ വനത്തില്‍ പോകാന്‍ ദൃഢ പ്രജ്ഞനെന്നുകണ്ട കൗസല്ല്യ തന്നെയും കൂട്ടണമെന്ന് പറഞ്ഞു. കിടാവിനെ വേറിട്ട പശുവിനെപ്പോലെ താന്‍ തളര്‍ന്നുപോകുമെന്ന് പറഞ്ഞ അമ്മയോട് 17 വയസ്സുണ്ടായിരുന്ന രാമന്‍ പറഞ്ഞത് ഭാര്യയുടെ ഒന്നാമത്തെ കര്‍ത്തവ്യം ഭര്‍ത്താവിനോടാണ്. ഈ ഘട്ടത്തില്‍ അമ്മ മഹാരാജാവിനെ ആശ്വസിപ്പിച്ചത് ഇവിടെ താമസിക്കണം. അപ്പോള്‍ കൗസല്യ എല്ലാ ദേവന്മാരും ദിവ്യ വസ്തുക്കളും നിന്നെ ഉപദ്രവമൊന്നും ഏശാതെ കാക്കട്ടേ എന്നനുഗ്രഹിച്ച് യാത്രയാക്കി. തദനന്തരം സീതയോട് യാത്രചോദിക്കാന്‍ചെന്നു. കണ്ടതും സീത, എന്താഒറ്റയ്‌ക്ക്, എന്താമുഖം വാടിയിരിക്കുന്നത്.

എന്താണ് രാജകീയ അകമ്പടിയോ വേഷമോ ഇല്ലാത്തത് എന്നെല്ലാം ചോദിച്ചപ്പോള്‍ ശ്രീ രാമന്‍ താന്‍ വനത്തില്‍ പോകുകയാണെന്നും, സീത അയോദ്ധ്യയില്‍ മാതാക്കന്മാരെ സേവിച്ചുകഴിയണമെന്നും പറഞ്ഞു. സീത അപ്പോള്‍ അവിടുന്നില്ലാതെ എനിക്ക് അയോദ്ധ്യയില്‍ എന്തു ബന്ധമാണുള്ളത് എന്നുപറഞ്ഞ് അങ്ങുകഴിക്കുന്നത് മാത്രം കഴിച്ച്, ഉറങ്ങുന്നപോലെ ഉറങ്ങി, ഒന്നും ആവശ്യപ്പെടാതെ, യാതൊരു ശല്യവുമുണ്ടാക്കാതെ അങ്ങയെ സേവിച്ച് പതിനാലല്ല നൂറുകൊല്ലം കഴിയാനും സന്തോഷമേയുള്ളൂ എന്ന് പറഞ്ഞു.

അപ്പോള്‍ രാമന്‍ വനത്തിലെ ദുഃഖങ്ങളെല്ലാം പറഞ്ഞുകൊടുത്തുവെങ്കിലും, ‘വനത്തിലെല്ലാം ദുഃഖമാണു സീതേ’ എന്നു പല പ്രാവശ്യം പറഞ്ഞുവെങ്കിലും, തന്നോട് ബ്രാഹ്മണര്‍ ചെറുപ്പത്തിലേ വനവാസത്തെപ്പറ്റി പ്രവചിച്ചിട്ടുണ്ടെന്നും താന്‍ കൂടെ വരുമെന്നും സീത ശഠിച്ചു. എന്നാല്‍ ദേവിയുടെ ആടയാഭരണങ്ങളെല്ലാം ഋഷിപത്‌നിമാര്‍ക്കും അനുയായികള്‍ക്കും ദാനം ചെയ്യാന്‍ രാമന്‍ പറഞ്ഞു.

ഇതിനിടയില്‍ ലക്ഷ്മണന്‍ എത്തി, താനമ്മയോട് അനുവാദം വാങ്ങിയാണ് വന്നിരിക്കുന്നത്; വനത്തില്‍ അയോധ്യയായി കരുതി ജീവിച്ച് സീതാ രാമന്മാരെ അമ്മയും അച്ഛനുമായിക്കരുതി സേവിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നുണര്‍ത്തിച്ചു. രാമന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ നേരത്തേയും വനത്തില്‍ കൂടെവന്നിട്ടിേല്ല്ലെ എന്തുകൊണ്ടിപ്പോള്‍ തടുക്കുന്നുവെന്നു ലക്ഷ്മണന്‍ ചോദിച്ചു.

അച്ഛനമ്മമാരെ നോക്കാനെന്നു രാമന്‍ ഉത്തരം പറഞ്ഞപ്പോള്‍ ഭരതന്‍ അങ്ങയുടെ അനുയായിയാണ് അച്ഛനമ്മമാരെ നന്നായി നോക്കിക്കൊള്ളും; അതല്ലെങ്കിലും കൗസല്യയമ്മയ്‌ക്ക് സ്ത്രീധനം കിട്ടിയ ആയിരക്കണക്കിനു ഗ്രാമങ്ങളുണ്ട്, അവര്‍ എന്റെ അമ്മയെ നോക്കിക്കൊള്ളും എന്നായിരുന്നു ലക്ഷ്മണന്റെ മറുപടി. എന്നാല്‍ എല്ലാ സ്വത്തുക്കളും ദാനമായി നല്‍കി നമുക്കു മൂവര്‍ക്കും വനയാത്ര തുടങ്ങാമെന്നു ശ്രീരാമന്‍ അനുമതി നല്‍കി.

ശ്രീരാമന്റെ ദാനത്തെപ്പറ്റി കേട്ട ത്രിജട ഋഷിയുടെ ഭാര്യ ഇങ്ങനെ കാട്ടില്‍ കിഴങ്ങുംതേടി നടക്കുന്നതിനു പകരം ശ്രീരാമന്റെയടുത്തു പോകരുതോ എന്നുപദേശിച്ചതുകേട്ട് ത്രിജട ഋഷി അയോധ്യയിലെത്തി. ഒരു കീറേക്കാണകം മാത്രമുണ്ടായിരുന്ന അദ്ദേഹത്തെ ആരും തടഞ്ഞില്ല. താന്‍ ദരിദ്രനാണ്. തനിക്കൊന്നും കിട്ടിയില്ലെന്നു ചോദിച്ച ഋഷിയോട് െെകയിെല വടിയെറിഞ്ഞാല്‍ എത്ര പശുക്കളുടെ അപ്പുറത്ത് വീഴുമോ അത്രയും പശുക്കളെയും പിന്നെയും എന്തെങ്കിലും വേണമെങ്കില്‍ അതും എടുത്തുകൊള്ളാന്‍ ശ്രീരാമന്‍ ചിരിച്ചുകൊണ്ടുപറഞ്ഞു. ഈവിധം എല്ലാ ദരിദ്രരും ഒറ്റയടിക്ക് സമ്പന്നരായി.

ദാനകര്‍മത്തിനുശേഷം എല്ലാവരുടേയും അനുഗ്രഹം വാങ്ങി രാമന്‍ അച്ഛനമ്മമാരോട് അനുമതി വാങ്ങാനെത്തി. രാമന്‍ പോകുകയാണെങ്കില്‍ രാജകോഷവും-ചതുരംഗ സേനയും കൂടെ പോകട്ടെ എന്നു രാജാവ് പറഞ്ഞപ്പോള്‍ കൈകേയി എതിര്‍ത്തു. സഗര രാജാവ് അസമഞ്ജസ്സിനെ ഒരു കൈേക്കാട്ടു മാത്രം നല്‍കി പുറത്താക്കിയപോലെ രാമനും വല്‍ക്കലം ചുറ്റി ജടകെട്ടി പോകണമെന്നു കൈകേയി പറഞ്ഞു. അതിനെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്‍ എന്ന മന്ത്രി അസമഞ്ജസിനെ സഗരചക്രവര്‍ത്തി കുട്ടികളെ നദിയിലെറിഞ്ഞതിനാണ് പുറത്താക്കിയതെന്നും രാമന്‍ അപരാധിയല്ലെന്നും സമര്‍ത്ഥിച്ചു. എന്നാല്‍ രാമന്‍ താന്‍ മരവുരി ചുറ്റി ജടകെട്ടി പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു.

സീത മരവുരി സാരിയുടെ തന്നെ മേലെ ചുറ്റി. ഇതുകണ്ട സുമന്ത്രരും വസിഷ്ഠനും കൈകേയിയെ പഴിച്ചു. അവളാകട്ടെ യാതൊരു നാണവും കുലുക്കവുമില്ലാതെ നിന്നു. റാണിമാരുടേയും സ്ത്രീ ജനങ്ങളുടെയും പൗരന്മാരുടെയും കൂട്ടക്കരച്ചിലിനിടെ അച്ഛനമ്മമാരെയും ഋഷിമാരെയും പൗരാവലിയെയും വണങ്ങി രാമ സീതാ ലക്ഷ്മണന്മാര്‍ സുമന്ത്രന്റെ രഥത്തിലേറി നഗരത്തില്‍നിന്നു പുറത്തേക്കു കടന്നു. കുറച്ചുദൂരം പുറകെയോടിയ മഹാരാജാവും ജനങ്ങളും തളര്‍ന്നുനിന്നുപോയി. വാമദേവഋഷി രാമമാഹാത്മ്യം പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. അന്നുരാത്രി ശ്രീരാമനും പൗരജനങ്ങളും തമസാ തീരത്ത് വിശ്രമിച്ചു.

ഇന്നത്തെ സുഭാഷിതം

വിക്ലവോ വീര്യഹീനോയഃ സദൈവമനുവര്‍ത്തതേ-

വീരാഃ സംഭാവിതാത്മാനോ ന ദൈവം പര്യുപാസതേ

(വാ. രാ.)

ധൈര്യമില്ലാത്ത ദുര്‍ബലരാണ് വിധിയിലും ദൈവേച്ഛയിലും വിശ്വസിക്കുന്നത്. ശക്തമായ മനസ്സുള്ള വീരന്മാര്‍ വിധിയെന്നു

പറഞ്ഞൊളിക്കില്ല.-

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.