ന്യൂദല്‍ഹി: എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിന് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
ആഗസ്റ്റ് 15 മുതല്‍ 22 വരെയായി ഒരാഴ്‌ച്ച നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ആഘോഷങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി എംപിമാര്‍ രാജ്യത്തിലുടനീളം മോട്ടോര്‍ സൈക്കിളില്‍ യാത്ര നടത്തും. ‘തിരംഗ’ എന്നാണ് ഈ യാത്രയ്‌ക്ക് പേരിട്ടിരിക്കുന്നത്.
യാത്രയുടെ ഭാഗമായി ഓരോ എംപിമാരും അവരവരുടെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ദേശീയ പതാകയാല്‍ അലംകൃതമായ മോട്ടോര്‍ സൈക്കിളില്‍ യാത്ര നടത്തുന്ന എംപിമാര്‍ മണ്ഡലത്തിന്റെ മുക്കും മൂലയിലുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
നിരവധി പ്രവര്‍ത്തകര്‍ ഇവരോടൊപ്പം അണിച്ചേരുമെന്ന് ബിജെപി എംപിയും ഭാരതീയ ജനതാ യുവ മോര്‍ച്ചാ അദ്ധ്യക്ഷനുമായ അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
ഒരാഴ്‌ച്ച നീളുന്ന ആഘോഷങ്ങള്‍ ഓരോ പൗരനിലും ദേശീയത ഉണര്‍ത്തുമെന്ന് അനുരാഗ് പറഞ്ഞു. പാതാകയെന്നത് വെറു തുണിയല്ല. അത് 125 കോടി ജനങ്ങള്‍ക്ക് ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്‌വരയിലും ‘തിരംഗ’ യാത്ര സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെങ്കയ്യ നായിഡുവും മഹേഷ് ശര്‍മ്മയും ആഘോഷങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കും
വിവരാവകാശ മന്ത്രി വെങ്കയ്യ നായിഡുവും സാസംസ്‌ക്കാരിക വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മയും ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഇന്ന് ചേരുന്ന പാര്‍ലമെന്ഞററി പാര്‍ട്ടി യോഗത്തില്‍ കൈക്കൊള്ളും. യോഗത്തിന് ശേഷം വെങ്കയ്യ നായിഡു പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമാക്കും.
യാത്ര തുടങ്ങുന്നത് കശ്മീരില്‍ നിന്ന്
ഭാരതത്തിന്റെ അഭിവാജ്യ ഘടകമായത് കൊണ്ട് തന്നെ ജമ്മു കശ്മീരില്‍ നിന്ന് തിരംഗ യാത്ര ആരംഭിക്കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുകയാണ് യാത്രയുടെ ലക്ഷ്യം. ആക്രമം അവസാനിപ്പിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.















