അമ്പലപ്പുഴ: അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ബാലികയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കില്ല. ഒടുവില്‍ നഗരസഭയുടെ അംബുലന്‍സില്‍ കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. പള്ളിപ്പാട് സ്വദേശി രാജേഷിന്റെ മകള്‍ സായാരാജേഷ് (9)നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഐസിയുവില്‍ ആയിരുന്ന കുട്ടിയെ ഡോകടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീചിത്രയില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ധനനായ രാജേഷ് തലചോറില്‍ മാരകമായ അസുഖം ബാധിച്ച് ഇവിടെ തന്നെ ചികിത്സയിലാണ്.
കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന കുട്ടിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിലെ അംബുലന്‍സ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ആംബുലന്സകളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ഇതില്‍ ഒന്ന് ദീര്‍ഘദൂര സര്‍വ്വീസ് നടത്താന്‍ കഴിയാത്തതാണ്.
മറ്റൊന്ന് തിരക്കിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞത് ഇപ്പോള്‍ കരുവാറ്റയില്‍ ആണന്നും അതിനു ശേഷം കോട്ടയത്ത് പോകണമെന്നുമായിരുന്നു. എന്നാല്‍ നിയമം ലംഘിച്ച് മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡൈവര്‍മാര്‍ നിര്‍ദ്ദനരായ രോഗികള്‍ക്കായി ഓടാതിരിക്കുന്നത് പതിവായിരിക്കുന്നു.
ഈ സാഹചര്യത്തില്‍ സെക്യരിറ്റി ജീവനക്കാരും സ്വകാര്യ ആമ്പുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് പണം സമാഹരിച്ച് കുട്ടിയെ നഗരസഭയുടെ അംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. എയ്ഡ്സ് പോസ്റ്റ് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭയുടെ ആംബുലന്‍സ് ലഭ്യമായത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറന്മാര് സൂപ്രണ്ടിന്റെ അനുമതി ഇല്ലാതെയാണ് പണം വാങ്ങി ഓടുന്നതെന്ന് ആരോപണം ഉണ്ട്. രണ്ട് ആമ്പുലന്‍സുകളിലായി അഞ്ചു ഡ്രൈവറന്മാരാണ് ഇവിടെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: