ബര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ കഠാര ആക്രമണം. ബവേറിയായിലെ വുസ്ബര്ഗില് തിങ്കളാഴ്ചായിരുന്നു സംഭവം.
അക്രമി കഠാര ഉപയോഗിച്ചു യാത്രക്കാരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു.
ആക്രമണത്തില്‍ 15 ഓളം പേര്‍ക്കു പരിക്കേറ്റു. 17 വയസുള്ള അഫ്ഗാന് പൗരനാണു ആക്രമണത്തിനു പിന്നിലെന്നും ഭീകര സംഘടനകളുമായി ഇയാള്‍ക്കു ബന്ധമില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കൊലപാതക ശ്രമത്തിന് പിന്നിലെ കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ട്രൌചിലിന്ഗനും വുസ്ബര്ഗിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: