Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന്റെ ഭാവി എന്താകും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 08:26 am IST
inVicharam

കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതില്‍ ഒരു വലിയ പങ്കാണ് മറുനാടന്‍ മലയാളികള്‍ക്കുള്ളത്. ഗള്‍ഫില്‍നിന്നുള്ള ധനവരവ് 72,680 കോടി രൂപയാണെങ്കില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നയയ്‌ക്കുന്നത് 17,500 കോടി രൂപയാണ്. കേരള ജിഡിപിയുടെ നാലുശതമാനം വരുമിത്.

കേരളത്തില്‍ ഇന്ന് ബംഗാളില്‍നിന്നും അസമില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമൊക്കെയായി 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂരും മൂവാറ്റുപുഴയും മറ്റുമാണ്. പെരുമ്പാവൂരില്‍ ഇപ്പോള്‍ ‘ഭായ് ബസാര്‍’ കൂടിയുണ്ട്. ഭാരതത്തിലെ ഒരു പൗരന് രാജ്യത്ത് എവിടെവേണമെങ്കിലും ജോലിചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തില്‍ ഇവര്‍ അപകടകാരികളാകുന്നു. ലഹരി വസ്തുക്കള്‍ വിറ്റ് ഇവര്‍ യുവാക്കളെ ലഹരിയ്‌ക്കടിമകളാക്കുകയും മോഷണം, കവര്‍ച്ച മുതലായവ നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്യുന്നു. പെരുമ്പാവൂരിലെ ജിഷ ഇവരുടെ ക്രൂരതയുടെ ഇരയാണല്ലൊ.

ഇപ്പോള്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഭായ്’ എന്ന പേരില്‍ പെരുമ്പാവൂര്‍-മൂവാറ്റുപുഴ, അങ്കമാലി, ആലുവ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 20 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍, അരക്കിലോഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗര്‍ മുതലായവ പിടിച്ചെടുത്തിരിക്കുന്നു. 35 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബാര്‍ നിരോധനത്തോടെ മദ്യേതര ലഹരിവസ്തുക്കളുടെ ഉപയോഗം 70 ശതമാനമാണ് വര്‍ധിച്ചത്. ഇവ വില്‍ക്കുന്നവര്‍ക്ക് കൊയ്‌ത്തുകാലമായി. സ്‌കൂള്‍ പരിസരത്തും കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് യുവതലമുറയെ തന്നെ നശിപ്പിക്കുകയാണ്. കഞ്ചാവ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ മുതലായ ലഹരി വസ്തുക്കള്‍ മാത്രമല്ല, ഫോണില്‍ ബന്ധപ്പെട്ടാല്‍ മദ്യവും കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇതരസംസ്ഥാന സംഘമാണ് സ്‌കൂള്‍ പരിസരത്തും മറ്റുള്ളിടത്തും യഥേഷ്ടം വിഹരിക്കുന്നത്.

നിരോധിക്കപ്പെട്ട ഒട്ടേറെ പുകയില ഉല്‍പ്പന്നങ്ങളും ലഹരിവസ്തുക്കളും ഇതരസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിലേക്കൊഴുകുന്നു. പണ്ട് കേരളം ഭ്രാന്താലയമായത് തീണ്ടലും തൊടീലും നിലനിന്നിരുന്നതിനാലാണ്. ഇന്ന് വിവിധ ലഹരികള്‍ക്കടിമയായി കേരളം യഥാര്‍ത്ഥ ഭ്രാന്താലയമായി മാറുന്നു. ‘ബംഗാളി കോളനി’ എന്നറിയപ്പെടുന്ന ചേരിയിലെത്തിയ ഉദ്യോഗസ്ഥരെ അവിടെ കാണാനിടയായ പരിസരമലിനീകരണം ഞെട്ടിച്ചു. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, പാന്‍പരാഗ് മുതലായവയുടെ വില്‍പ്പന സജീവമാണ്.

താമസിക്കുന്നതിനടുത്ത് കഞ്ചാവ് ചെടി വളര്‍ത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. പെരുമ്പാവൂര്‍ ടൗണ്‍, വാഴക്കുളം, വെങ്ങോല, രായമംഗലം മുതലായ സ്ഥലങ്ങളില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും ലഹരി വ്യാപാരം നടക്കുന്നതും കണ്ടെത്തിയത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടിയതായി എക്‌സൈസ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് പറയുന്നു.

ലഹരി വസ്തുക്കള്‍ ബംഗാളില്‍നിന്ന് ട്രെയിനിലാണ് ആലുവയില്‍ എത്തുന്നത്.

ഇന്ന് പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലകളില്‍ കുറ്റകൃത്യനിരക്ക് വര്‍ധിക്കുകയാണ്. 38 കൊലപാതക കേസുകള്‍ ആണ് പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലില്‍ 323 കേസുകളും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എണ്‍പതുശതമാനം കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികള്‍.

കേരളം ഇപ്രകാരം അപകടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സര്‍ക്കാര്‍ ഇതില്‍ നിസ്സംഗമാണ്. മറുനാടന്‍ തൊഴിലാളികളുടെ അംഗസംഖ്യ ശേഖരിക്കുന്നില്ല. അവര്‍ എത്തിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ കുറ്റം ചെയ്തശേഷം ഇക്കൂട്ടര്‍ സ്വദേശത്തേയ്‌ക്ക് പലായനം ചെയ്യുമ്പോള്‍ അവരെ പിടികൂടാനുള്ള സാധ്യതയും മങ്ങുന്നു. ഇന്ന് കേരളത്തില്‍ ഇസ്ലാമിക ഭീകരവാദവും ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഐഎസ് സാന്നിദ്ധ്യവും കേരളത്തില്‍നിന്നും യുവതീയുവാക്കളെ കാണാതാകുന്നതും.

മയക്കുമരുന്ന് ലഹരിയ്‌ക്കടിമയാകുന്നവര്‍ ബന്ധങ്ങള്‍ മറക്കുകയും ഭീകരവാദത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഋഷിരാജ് സിങ് സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കടകളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ തലമുറ ലഹരിക്കടിമപ്പെട്ട് ഭീകരവാദികളായാല്‍ കേരളത്തിന്റെ ഭാവി എന്താകും?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.