കാര്‍ത്തികപുരം: ഗുരുതരമായ രോഗം ബാധിച്ച യുവാവ് ചികിത്സക്കായി ഉദാരമതികളുടെ സഹായംതേടുന്നു. ഉദയഗിരി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിക്കുന്ന ഷാജുമേടയില് എന്ന യുവാവാണ് മസിലുകള്‍ക്ക് ബലമില്ലാത്തതാകുന്ന ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഷാജുവിന്റെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഷാജുവിന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി വാര്‍ഡ് മെമ്പര്‍ സരിത മാത്യു ചെയര്‍മാനും, ബി.രാജേഷ് കണ്‍വീനറായും കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായം നല്കാന് ആഗ്രഹിക്കുന്ന ഉദാരമതികള്‍ കേരള ഗ്രാമീണ്‍ ബാങ്ക് മണക്കടവ് ശാഖയിലെ 40448101013108 എന്ന അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിക്കേണ്ടതാണ്. (കഎടഇ ഇീറല ഗഘഏആ 0040448)
പ്രതികരിക്കാൻ ഇവിടെ എഴുതുക: