ഇരിട്ടി: പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ ജനാധിപത്യ രീതിയില്‍ നടത്തിയ മാതൃകാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. 2016 17വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തികച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയത്.
മൂന്ന് പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. പ്രിസൈഡിംഗ് ഓഫീസറും ബൂത്ത് ലവല്‍ ഓഫീസര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു. ഒരു ജനാധിപത്യ പാര്‍ലിമെന്ററി തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ബൂത്തില്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡിലെ പേരുവയിച്ച ശേഷം ഒപ്പിടുവിച്ച് വിരലില്‍ മഷിപുരട്ടി മത്സരിക്കുന്ന വിദ്യാര്‍ഥികളുടെ പേരും ഫോട്ടോവും പതിച്ച ബാലറ്റ് പേപ്പറില്‍ സീല്‍ വെപ്പിച്ച് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. വിദ്യാലയത്തിലെ നാനൂറോളം വിദ്യാര്‍ഥികള്‍ മൂന്നു ബൂത്തുകളിലായി വരിനിന്നു വോട്ടു ചെയ്തു. നമ്മുടെ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതി വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. വിദ്യാര്‍ഥികളില്‍ ഇത് ആഹ്ലാദവും ഒപ്പം കൗതുകവും വളര്‍ത്തി. അഞ്ച് വിദ്യാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ വേദിക് മുരളി 28 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: