പാനൂര്‍: താഴെപൂക്കോം സിപിഎം കേന്ദ്രത്തില്‍ വെച്ച് ബോംബ് സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് സമഗ്രന്വേഷണം വേണമെന്ന് ബിജെപി പെരിങ്ങളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. താഴെപൂക്കോം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനവാസകേന്ദ്രങ്ങളിലടക്കം ബോംബുകള്‍ സൂക്ഷിക്കുകയാണ്.നിരപരാധികളാണ് സിപിഎമ്മിന്റെ ബോംബ്രാഷ്ട്രീയത്തിന് വിധേയരാവുന്നതെന്നും ഇതിനു പിന്നിലുളളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിപി.രാജീവന് അദ്ധ്യക്ഷത വഹിച്ചു. കെകെ.ധനഞ്ജയന്, രാജേഷ്കൊച്ചിയങ്ങാടി, ഗിരീഷ്പുല്ലൂക്കര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: