മുംബയ്; ഭാരതത്തില്‍ നിന്ന് ഐഎസിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നവരില്‍ മുഖ്യനായ ഷാഫി ആര്‍മര്‍ എന്ന യൂസഫ് അല്‍ ഹിന്ദിയടക്കം നാലു പേര്‍ക്ക് എതിരെ ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. റിസ്വാന് അഹമ്മദ്, മൊഹ്സിന്‍ ഇബ്രാഹിം സെയ്ദ്, ആയാസ് മൊഹമ്മദ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവരില്‍ ആയാസും മൊഹ്സിനു ഒളിവിലാണ്.യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്.
മുംബയ് മലാഡിലെ ചില യുവാക്കളില്‍ ഭീരാവാദം കുത്തിവച്ച് അവരെ ഭീകരരാക്കാനും അവരെ സ്വാധീനിച്ച് ഐഎസിലേക്ക് ചേര്‍ക്കാനും ശ്രമിച്ചുവെന്നാണ് കുറ്റപ്രതത്തില് പറയുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചുവിട്ടുവെന്നും നിരോധിത അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിലേക്ക് ഇവരെ ചേര്‍ത്തെന്നും ഇത് രാജ്യത്തിന്റെ അഖണ്ഡത പോലും തകര്‍ക്കുമെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആയാസ് മൊഹമ്മദ് അഫ്ഗാനിസ്ഥാന് വഴി ഇറാഖിലേക്ക് പോയി. തുടര്‍ന്ന് ഐഎസില്‍ ചേര്‍ന്നു. ഭാരതത്തില്‍ ഐഎസ് ശക്തമാക്കാനാണ് മൊഹ്സിന്‍ ഇബ്രാഹിം സെയ്ദ് ശ്രമിച്ചത്. ഇവരില്‍ റിസ്വാന് അഹമ്മദ് മുന്‍പ് സിമി, ജുണ്ടാല്‍ ഖലീഫ അല്‍ ഹിന്ദ്, ഇന്ത്യന്‍ മാജുഹിദ്ദീന്, അന്‍സാര്‍ ഉത് തൗഹീദ് തുടങ്ങിയ ഭീകരസംഘടനകളില്‍ അംഗമായിരുന്നു.
ഇവര്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ്ഭീകരപ്രവര്ത്തനം നടത്തിവന്നത്. ഫേസ് ബുക്ക്, വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭീകരത പടര്‍ത്തിയത്.കുറ്റപത്രത്തില്‍ തുടരുന്നു.ആര്‍മര്‍ മംഗലാപുരത്തിനടുത്ത് ഭട്കല് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: