ബീജിങ്: ചൈനീസ് സൂപ്പർ ലീഗ് ഫുട്‌ബോളിൽ കളിക്കുന്നതിനിടെ സെനഗൽ ഫുട്‌ബോളറുടെ കാൽ ഒടിഞ്ഞുതൂങ്ങി. ഷാങ്ഹായ് ഷെൻഹുവ താരമായ ഡെംബാ ബായുടെ കാലാണ് എതിർതാരവുമായി കൂട്ടിയിടിച്ച് ഒടിഞ്ഞുതൂങ്ങിയത്.
ഷാങ്ഹായി എസ്‌ഐപിജിയുമായുള്ള മത്സരത്തിന്റെ 63-ാം മിനിറ്റിൽ സുൻ സിയാങ്ങുമായി കൂട്ടിയിടിച്ചു വീണ ഡെംബാ ബായുടെ ഇടതു കാൽ ഒടിഞ്ഞു തൂങ്ങുകയായിരുന്നു.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ മുൻ താരമായ ഡെംബായുടെ പ്രൊഫഷണൽ കരിയർ തന്നെ അവസാനിപ്പിക്കുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിത്.
വെസ്റ്റ്ഹാം യുണൈറ്റഡ്, ന്യൂകാസിൽ, ഹോഫൻഹിം, ബെസിക്റ്റാസ് എന്നീ ടീമുകൾക്കുവേണ്ടിയും ബൂട്ടുകെട്ടിയ ഡെംബാ കഴിഞ്ഞ വർഷമാണ് ചൈനീസ് ക്ലബ് ഷാങ്ഹായ് ഷെൻഹുവയിലേക്ക് ചേക്കേറിയത്. 2007 മുതൽ ദേശീയ ടീമിനായി കളിക്കുന്ന ഡെംബാ 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.
















