ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കാപട്യത്യത്തിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്രമന്ത്രി ഹര്‍സിംറത് കൗര്‍ ബാദല്‍. കേന്ദ്രവും ദല്‍ഹിയും തമ്മില്‍ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന പ്രസ്താവനക്കെതിരെയാണ് കൗര്‍ രംഗത്തെത്തിയത്. അരവിന്ദ് കേജ്‌രിവാള്‍ പാക്കിസ്ഥാന്‍ ഏജന്റാണെന്ന് അവര്‍ ആരോപിച്ചു.
ദല്‍ഹിയ്‌ക്ക് ശേഷം പഞ്ചാബിലെ ജനങ്ങളെയും വിഡ്ഢികളാക്കുവാനാണ് കേജ്‌രിവാള്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി.
കേജ്‌രിവാളിനെപ്പോലുള്ള നേതാക്കളെ രാജ്യത്തെ ജനങ്ങള്‍ക്ക് ഭയമാണ്. ഒരു മടിയും കൂടാതെയാണ് ദേശീയ തലസ്ഥാനത്തെ പാക്കിസ്ഥാനോട് ഉപമിച്ചത്. ദല്‍ഹിയെ കേജ്‌രിവാള്‍ പാക്കിസ്ഥാനാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും കൗര്‍. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പഞ്ചാബിനെ പാക്കിസ്ഥാനാക്കി മാറ്റുവാന്‍ ശ്രമിക്കുമെന്ന് ഭയമുള്ളതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇയാള്‍ പാക്കിസ്ഥാന്‍ ഏജന്റാണെന്നാണ് ഇത് കാണിക്കുന്നതെന്നും കൗര്‍ പറഞ്ഞു.
പഞ്ചാബിനെ പാക്കിസ്ഥാന് വില്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. ഇത്തരത്തിലുള്ളവരെ നാം ഭയപ്പെടണമെന്നും കൗര്‍ പറഞ്ഞു. ഇവരുടെ യുവജന പ്രകടന പത്രികയില്‍ എഎപി ചിഹ്നമായ ചൂലിനൊപ്പം പരിശുദ്ധ സുവര്‍ണക്ഷേത്രവും ചിത്രീകരിച്ചിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള പ്രവര്‍ത്തനമാണ് കേജ്‌രിവാളിന്റെത്. എന്നാല്‍ ദല്‍ഹിയിലെ പോലെ പഞ്ചാബികള്‍ വിഡ്ഢികളല്ല. ഇതിനെല്ലാം പഞ്ചാബ് ജനത ഉത്തരം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















