യൂത്ത് കോണ്‍ഗ്രസുകാര്‍ യാത്രക്കാര്‍ക്ക് കുഴമ്പു നല്കുന്നു
ആലപ്പുഴ: തകര്‍ന്ന് തരിപ്പണമായ ആലപ്പുഴയിലെ ദേശീയപാതയില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കുഴികളായി മാത്രം അവശേഷിച്ച റോഡിലൂടെ യാത്രചെയ്ത് എത്തുന്നവര്‍ക്ക് കുഴമ്പ് നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധസമരം നടത്തിയത്.
ഇന്നലെ രാവിലെ ശവക്കോട്ടപ്പാലത്തിന് സമീപമാണ് നൂറുകണക്കിന് യാത്രക്കാര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ ചെറിയ ബോട്ടില്‍ കുഴമ്പ് വിതരണം ചെയ്തു. കെഎസ്ആര്‍സി ബസ്ഡ്രൈവര്മാരും യാത്രക്കാരും, ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തുടങ്ങി നിരവധിപ്പേര്‍ കുഴമ്പ് വാങ്ങി പിന്തുണ അറിയിച്ചു.
ജില്ലയില്‍ മൂന്ന് മന്ത്രിമാരും പൊതുമരാമത്ത് മന്ത്രിയും ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. മന്ത്രി ജി. സുധാകരന് കുഴികള്‍ എണ്ണി നടക്കുന്നതല്ലാതെ ദേശീയപാതയിലെ കുഴിയടയ്ക്കുന്നതിന് നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ കുഴികളെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: