അമ്പലപ്പുഴ: സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്ത അറിയില് പുഴുക്കള്‍. മാവേലി സ്റ്റോറുകള്‍ മുഖേന വിതരണം ചെയ്ത അറിയിലാണ് പുഴുക്കള്‍ നിറഞ്ഞിരിക്കുന്നത്.
എസ്എംസിയുടെ ചുമതലയില്‍ സ്കൂളുകളിലെ അതത് പ്രഥമാദ്ധ്യാപകരാണ് മാവേലി സ്റ്റോറുകളില്‍ നിന്നും ഉച്ചഭക്ഷണത്തിനായുള്ള അരി എടുക്കുന്നത്. ഉച്ചഭക്ഷണം വയ്ക്കാനായി ചാക്കുകള്‍ പൊട്ടിച്ചപ്പോഴാണ് പുഴുക്കള്‍ നിറഞ്ഞ അരി ശ്രദ്ധയില്‍പ്പെട്ടത്.
ഇത് തിരികെയെടുത്ത് പകരം നല്ല അരി മാവേലി സ്റ്റോറുകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മാവേലി സ്റ്റോര്‍ അധികൃതര്‍ പുഴുക്കള്‍ നിറഞ്ഞ അരി തിരികെ എടുക്കാതെ വന്നതോടെ സ്കൂള്‍ അധികൃതര്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇതിനായി ഉപയോഗിക്കുന്ന അരിയുടെ ഗുണമേന്മയെ ക്കുറിച്ച് അധികൃതര്‍ കണ്ണടയ്ക്കുകയാണ്. മാവേലി സ്റ്റോറുകളില്‍ നിന്നെടുക്കുന്ന അരി മോശമാണെന്ന് ബോദ്ധ്യപ്പെട്ടാലും ചില വിദ്യാലയ അധികൃതര്‍ സാമ്പത്തിക നഷ്ടം വരാതിരിക്കാനായി പുഴുക്കള്‍ നിറഞ്ഞ അരിതന്നെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു.
ഇതെക്കുറിച്ച് ജില്ലാ ഭരണകൂടം ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: