ന്യൂദൽഹി: എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാളെ ദൽഹി പോലീസിന്റെ ക്രൈം സെൽ സംഘം പിടികൂടി. എയര്‍ഇന്ത്യയുടെ മുന്‍ ജീവനക്കാരന്‍ 23 വയസുകാരനായ അനിതേഷ് ഗോസ്വാമിയാണ് ജയ്‌പൂരില്‍ പിടിയിലായത്.
എയര്‍ഇന്ത്യയുടെ സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും അനധികൃതമായി ടിക്കറ്റ് വില്‍ക്കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നിവയുള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ജയ്‌പൂരിലെ ഗോസ്വാമിയുടെ വീട്ടില്‍നിന്നും ലാപ്‌ടോപും നിരവധി മൊബൈല്‍ ഫോണുകളും പിടികൂടിയതായി പോലീസ് അറിയിച്ചു. ജോധ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ പ്രധാനികളിലൊരാളാണ് ഗോസ്വാമിയെന്ന് പോലീസ് അറിയിച്ചു.















