ന്യൂദൽഹി: മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശി ന്യൂദൽഹിയിൽ അറസ്റ്റിലായി. ഒക്പാല ജയിംസ് എന്ന യുവാവിനെയാണ് നാര്‍കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 310 ഗ്രാം കൊക്കെയ്ന്‍ നാർകോട്ടിക് സംഘം പിടിച്ചെടുത്തു.
പിടിച്ചെടുത്ത കൊക്കെയ്ന് അന്താരാഷ്‌ട്ര വിപണിയില്‍ ഇതിന് 3.5 കോടി രൂപ വിലമതിക്കും. ദൽഹിയിൽ വിവിധ സ്ഥലങ്ങളില്‍ കൊക്കെയ്ന്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇയാൾ പിടിയിലായത്.
കൂട്ടുകാരനെ സന്ദര്‍ശിക്കുന്നതിനായി മെഡിക്കല്‍ വീസയില്‍ കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ ഭാരതത്തിലെത്തിയത്. ഇയാള്‍ പിന്നീട് ലഹരികടത്തു സംഘത്തില്‍ അംഗമാകുകയായിരുന്നു.
















